കോഴിക്കോട്: തിരുകേശത്തെ സംബന്ധിച്ച് അഭിപ്രായം പറയുവാന്‍ സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാം മതത്തെയും തിരുകേശത്തേയും കുറിച്ച് അഭിപ്രായം പറയുവാന്‍ രാഷ്ടീയക്കാര്‍ക്കോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്നും ഇക്കാര്യത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമേ അധികാരം ഉള്ളൂ എന്നും കാന്തപുരം പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടത് മതത്തിനകത്താണെന്നും രാഷ്ടീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ വര്‍ഗ്ഗീയതയും ആപത്തും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മതകാര്യങ്ങളില്‍ കൈകടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി.
കഴിഞ്ഞ ദിവസം വടകരയില്‍ സി. പി. എം 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോഥാനവും’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയില്‍ നമ്മുടെയെല്ലാം മുടി കത്തിച്ചാല്‍ കത്തുമെന്നും മുടികത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലും വിവാദങ്ങള്‍ ഉയരുന്ന കാലമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചും മതമേധാവികള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം