കൊച്ചി: ഈ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ ബിജു സലിമിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലിമിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ ഇയാളാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
ഹൈടെക് സെല്ലിലേക്ക് ഇന്റലിജെന്‍സ് ആസ്ഥാനത്തുനിന്നും എസ്. പി അയച്ച കത്തും ഈ-മെയില്‍ ഐഡികളുടെ ലിസ്റ്റും ചോര്‍ത്തിയെടുത്തതായാണ് കരുതുന്നത്. ഇത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലാണ് വാര്‍ത്ത വന്നത്. ഇതിനു തെളിവെന്ന വിധം ഒരു വ്യാജകത്തും പുറത്ത് വന്നിരുന്നു. ഈ വ്യാജകത്ത് തയ്യാറാക്കിയത് ബിജുവാണെന്നാണ് സൂചന. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ ഈ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ്, വിവാദം