കൊച്ചി: കിങ്ഫിഷര്‍ അള്‍ട്ര കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ ഫാഷന്‍ വീക്കിന് തുടക്കമായി. വില്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ വീക്കിന്റെ ബ്രാന്റ് അംബാസഡര്‍. ബഹ്‌റൈനില്‍ നിന്നുമുള്ള ഫാഷന്‍ ഡിസൈനര്‍ പ്രിയ കടാരിയ പുരിയുടെ ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു കൊണ്ടാണ് ഫാഷന്‍ വീക്കിനു തുടക്കമിട്ടത്. പേര്‍ഷ്യന്‍ പങ്ക് എന്ന് പേരിട്ടിരിക്കുന്ന പ്രിയയുടെ വസ്ത്രശേഖരം പേര്‍ഷ്യന്‍ സംസ്കാരത്തേയും ചരിത്രത്തേയും ഉള്‍ക്കൊണ്ടു കൊണ്ട് തയ്യാറാക്കിയതാണ്.
ശ്രീലങ്കന്‍ ഫാഷന്‍ ഡിസൈനറായ പ്രഭാത് സമരസൂര്യയുടെ “ഫ്രോസണ്‍ ലോട്ടസ്“ വസ്ത്രശേഖരത്തിനു മാറ്റു കൂട്ടിയത് മിസ് ശ്രീലങ്ക ചാന്ദി പെരേരയുടെ റാമ്പിലെ പ്രകടനമാണ്. റിയാസ് ഗഞ്ചി, അര്‍ച്ചന കൊച്ചാര്‍, ദര്‍ശങിക ഏകനായകെ, ജൂലി വര്‍ഗീസ്,നീതു ലുല്ല, ഗീഹാന്‍ എതിരവീര തുടങ്ങിയ ഫാഷന്‍ ഡിസനര്‍മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മോഡലുകളാണ് കൊച്ചിയിലെ നാല് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, സ്ത്രീ