തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ചാണു അന്വേഷണം കൊണ്ടുപോകുന്നത് എന്നും അതിനായി അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ . ശരിയായ രീതിയില്‍ നടന്ന അന്വേഷണത്തില്‍ തെറ്റായ ഇടപെടല്‍ ഉണ്ടായിരിക്കുന്നു. സി. പി. എമ്മിന്റെ രണ്ടു പ്രമുഖ നേതാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ സംഘത്തിലെ പ്രധാനിയോട് ആവശ്യപ്പെട്ടെന്നാണു മാധ്യമവാര്‍ത്തകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തെളിവില്ലാതെ അത് സാധ്യമല്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് അന്വേഷണ സംഘത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപെടുകയായിരുന്നു. പകരം യു. ഡി. എഫിന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വടകര റൂറല്‍ എസ്. പി. രാജ്‌മോഹനാണ് ഇപ്പോള്‍ ചുമതല. കേസില്‍ മനപൂര്‍വ്വം സി. പി. എമ്മിനെ കുടുക്കാനാണ് ഇത്. അതിനു ഉദാഹരണമാണ് അന്വേഷണ സംഘത്തെ മാറ്റിയത് പിണറായി വിജയന്‍ ആരോപിച്ചു.
അറസ്‌റ്റ് ചെയ്‌ത രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പാര്‍ട്ടി നിലപാടില്‍നിന്നു വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചോയെന്നു പരിശോധിക്കുമെന്നും അങ്ങനെയുണ്ടെങ്കില്‍ പാര്‍ട്ടി സംഘടനയെന്ന നിലയില്‍ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. പോലീസ് പ്രതിയാക്കിയതുകൊണ്ടുമാത്രം എല്‍. സി. അംഗങ്ങളെ കുറ്റവാളികളായി കാണാനാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം