തലപ്പുഴ: വയനാട്ടിലെ ആദിവാസികള്‍ തലപ്പുഴയിലും കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു. നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകള്‍ കെട്ടി സമരം ആരംഭിച്ചു. ഇതോടെ വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് തലപ്പുഴയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കില്‍ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. കൂടാതെ മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസും പഞ്ചാരക്കൊല്ലിയില്‍ ആദിവാസി ക്ഷേമ സമിതിയും നിക്ഷിപ്ത വനഭൂമി കൈയേറി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പോലീസ്