തിരുവന്തപുരം : കേരള ത്തിന്റെ സ്വന്തം വിമാന ക്കമ്പനിയായ എയര്‍ കേരള 2013 ഏപ്രില്‍ 14 വിഷുവിന് ആദ്യ ടേക്ഓഫ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര സര്‍വീസാണോ അതോ രാജ്യാന്തര ഫ്ലൈറ്റാണോ ആദ്യം പറന്നുയരുക എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ. എ. എന്‍. എസിന് നല്‍കിയ അഭിമുഖ ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
100 കോടി പ്രാഥമിക മൂലധനവു മായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ മുമ്പാകെ എയര്‍ കേരള അടുത്ത മാസം അപേക്ഷ നല്‍കും. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കൂ. കൂടാതെ ഇരുപതു വിമാന ങ്ങളുമാണ് രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ ആവശ്യം. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തു ന്നതിന് നിയമ ത്തില്‍ കേന്ദ്രം ഇളവ് നല്‍കി. എയര്‍ ഇന്ത്യ യുടെ ഉപ കമ്പനി എന്ന പേരിലാണ് അന്ന് നിയമ ത്തില്‍ ഇളവ് നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയ അതേ ഇളവ് എയര്‍ കേരളയ്ക്കും അനുവദിക്കണം എന്നാണ് കേരളവും ആവശ്യപ്പെടുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളി കളായ പ്രവാസി വ്യവസായികള്‍ പലരും എയര്‍ കേരള യുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു. ആയിര ക്കണക്കിന് തൊഴിലാളി കളാണ് പ്രവാസി വ്യവസായി കളായ മലയാളി കളുടെ കമ്പനി കളില്‍ ജോലി ചെയ്യുന്നത്. അവിടങ്ങളിലെ ജീവനക്കാരെ ക്കൊണ്ട് ഓഹരി എടുപ്പിക്കാം എന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ 500 കോടി രൂപ മൂലധനമായി സമാഹരിക്കുക ബുദ്ധിമുട്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. 10,000 രൂപയാണ് ഓഹരിത്തുക യായി നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരം വിമാനത്താവള ത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഹാങ്ങര്‍ സ്ഥാപിച്ചിരുന്നു. എയര്‍ ഇന്ത്യ യുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അറ്റകുറ്റപ്പണിയുടെ നിരക്ക് നല്‍കി എയര്‍ കേരളയ്ക്ക് ഇവിടത്തെ ഹാങ്ങര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയു മെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് എയര്‍ ഇന്ത്യ ഹാങ്ങര്‍ സ്ഥാപിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, പ്രവാസി, വിമാന സര്‍വീസ്