കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളുമായി ബന്ധപ്പെട്ട കയ്യേറ്റ ആരോപണം പുതിയ തലത്തിലേക്ക്. ഇടപ്പള്ളിയിലെ മെട്രോസ്റ്റേഷന്റെ ലാന്റിങ്ങ് സെന്ററായി നിശ്ചയിച്ച സ്ഥലത്ത് ലുലുമാളിന്റെ മതില്‍ കെട്ടിയതായാണ് കെ.എം.ആര്‍.എല്ലിന്റെ പരാതി. ഇതു സംബന്ധിച്ച് 2012-ല്‍ കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയ്ക്കും പരാതി നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലത്രെ. എന്നാല്‍ ലുലു മാള്‍ ഭൂമി കയ്യേറ്റം നടത്തിയിട്ടില്ല എന്നാണ് കളമശ്ശേരി നഗരസഭയുടെ നിലപാട്.
ഇടപ്പള്ളി കനാല്‍ വ്യാപകമായ കയ്യേറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ഇത് കനാലിന്റെ നവീകരണത്തിനു തടസ്സമായി തീര്‍ന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലുലുവും ഇവിടെ കയ്യേറ്റം നടത്തിയതായാണ് ആരോപണം. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്റര്‍ വീതിയേ ഉള്ളൂ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം