തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ. എം. മാണിക്കും ടോം ജോസ് ഐ. എ. എസിനും എതിരെ നിയമ സഭയില്‍ രേഖാമൂലം അഴിമതി ആരോപണവുമായി വി. ശിവന്‍കുട്ടി എം. എല്‍. എ. പെട്രോള്‍ പമ്പ്, ക്വാറി, ബേക്കറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പെട്ട വ്യവസായികളില്‍ നിന്നുമായി 27.43 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഇളവ് നല്‍കിയാണ് കൈക്കൂലി വാങ്ങിയത്. നിയമ സഭാ സമിതി ഇക്കാര്യം അന്വേഷിക്കണമെന്ന് ശിവന്‍ കുട്ടി ആവശ്യപ്പെട്ടു. ഐ. എ. എസ്. ഉദ്യോഗസ്ഥനായ ടോം ജോസ് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ സമ്പാദിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും എം. എല്‍. എ. ആരോപിച്ചു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയും കോടതി നടപടികള്‍ നിലനില്‍ക്കുകയും ചെയ്തതിനു പുറകെയാണ് കെ. എം. മാണിക്കെതിരെ പുതിയ ആരോപണം വരുന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് അഞ്ചു കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള വിവരം ബാറുടമയാണ് പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് കേസെടുക്കാനാകുമെന്ന് റിപ്പോര്‍ട്ട് വരികയും ചെയ്തു.
മാണി സാര്‍ സേഫാണെന്ന് മാണിയുടെ വീട്ടില്‍ എസ്കോര്‍ട്ടില്ലാതെ നേരിട്ടെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്ഥാവന വിവാദമായിരുന്നു. ആഭ്യന്തര മന്ത്രി മാണിയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍
മണി+മണി=മാണി