കൊച്ചി: അഞ്ചു ഹെക്ടറില്‍ താഴെ വിസ്ത്രീര്‍ണ്ണമുള്ളതും 2012 മെയ് 18 നു മുമ്പ് തുടങ്ങിയതും ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പരിസ്ഥിതി അനുമതിയും ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ പുതിയ ക്വാറികള്‍ തുടങ്ങുന്നതിന് പരിസ്തിതി അനുമതി നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ചട്ടമനുസരിച്ച് ലൈസന്‍സ് പുതുക്കുവാനും അനുമതി വേണം. തര്‍ക്കങ്ങള്‍ ഉള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം അതാതു ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആലുവയിലെ ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെഉള്ളവര്‍ സമര്‍പ്പിച്ച 31 ഹര്‍ജികളും ഒരു അപ്പീലുമാണ് ഹൈകോടതി പരിഗണിച്ച് തീര്‍പ്പാക്കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, കോടതി, പരിസ്ഥിതി