കൊച്ചി : സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. വിസ്താരം നടക്കു ന്നതിനിടെ സരിത പൊട്ടി ക്കരയുകയും ചെയ്തു. മാധ്യമ ങ്ങളിലൂടെ പുറത്തു വന്ന കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേള യില്‍ കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയ താണെന്നും അത് തന്‍റെ കൈപ്പട യാണെന്നും സരിത സമ്മതിച്ചു.
ഇന്ന് ഹാജരായില്ല എങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി. ജി. പി.ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി യിരുന്നു. കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജ രാകാത്തതി നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ. സി. വേണു ഗോപാല്‍ എന്നിവ രുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യ മായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, തട്ടിപ്പ്, വിവാദം, സ്ത്രീ