തൃശൂര്‍ : സ്വകാര്യ ആശുപത്രി കളില്‍ നവംബര്‍ 20 നുള്ളിൽ നഴ്‌സു മാരുടെ ശമ്പള വര്‍ദ്ധന നടപ്പി ലാക്കി യില്ല എങ്കില്‍ വീണ്ടും സമരം ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ.
സംസ്ഥാന വ്യാപകമായി സ്വകാര്യ ആശു പത്രി കളുടെ പ്രവര്‍ത്തനം സ്തംഭി പ്പിക്കുന്ന തര ത്തില്‍ പണി മുടക്ക് നടത്തും എ ന്നാണ് നഴ്‌സു മാരുടെ സംഘടന യായ യു. എന്‍. എ. യുടെ തീരുമാനം.
സ്വകാര്യ ആശുപത്രി കളിലെ നഴ്‌സു മാരുടെ കുറഞ്ഞ വേതനം 20,000 രൂപ യാക്കി വര്‍ദ്ധിപ്പി ക്കുവാൻ സംസ്ഥാന സര്‍ക്കാര്‍ തീരു മാനിച്ചിരുന്നു. നവംബര്‍ 20 നകം ശമ്പള വര്‍ദ്ധ നവ് സംബന്ധിച്ച ഉത്തരവ് ഇറക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാ പനം.
എന്നാല്‍ കഴിഞ്ഞ മിനിമം വേതന സമിതി യോഗ ത്തില്‍ ശമ്പള വര്‍ദ്ധ നവ് നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ആശു പത്രി ഉടമ കളുടെ സംഘടന നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തി ലാണ് വീണ്ടും സമരം എന്ന തീരു മാന ത്തിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ എത്തുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കോടതി, തൊഴിലാളി, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം, സാമ്പത്തികം, സ്ത്രീ