തിരുവനന്തപുരം : മിനിമം ചാര്‍ജ്ജ് പത്തു രൂപ യാക്കി ഉയർത്തണം എന്നാവശ്യ പ്പെട്ട് ഉടമകള്‍ നടത്തു വാണ് തീരു മാനി ച്ചിരുന്ന ബസ്സ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുടമ കളു മായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെക്കാന്‍ തീരുമാനി ച്ചത്.
ജനുവരി 31 മുതല്‍ ബസ്സ് ഒാപ്പറേറ്റേഴ്സ് കോണ്‍ഫെഡറേ ഷനും ഫെബ്രു വരി ഒന്നു മുതൽ ഓള്‍ കേരള ബസ്സ് ഓപ്പ റേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി യു മാണ് പണിമുടക്ക് പ്രഖ്യാ പിച്ചി രുന്നത്.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്കു വര്‍ദ്ധനക്കു ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരു മാനം എടുക്കാത്ത സാഹചര്യ ത്തിലാ യിരുന്നു പണി മുടക്ക് പ്രഖ്യാപിച്ചത്.
മിനിമം ചാര്‍ജ്ജ് പത്തു രൂപ യാണ് ഉടമകള്‍ ആവശ്യ പ്പെടുന്നത് എങ്കിലും എട്ടു രൂപ യാക്കു വാനാണ് സര്‍ ക്കാര്‍ ആലോചി ക്കുന്നത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വർദ്ധിപ്പിച്ചാലും വിദ്യാര്‍ത്ഥിക ളുടെ നിരക്ക് കൂട്ടിയില്ല എങ്കില്‍ തീരുമാനം അംഗീകരിക്കില്ല എന്നാണു ബസ്സ് ഉടമ കളുടെ നിലപാട്.
രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചി ട്ടുണ്ട് എന്നും നാള ത്തെ മന്ത്രി സഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും എന്നും മുഖ്യ മന്ത്രി അറി യിച്ചിട്ടുണ്ട് എന്ന് സംഘടനാ പ്രതിനിധി കൾ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, എതിര്‍പ്പുകള്‍, ഗതാഗതം