കൊല്ലം : സൺഡേ ഫ്രീ കോൾ ഓഫർ തുടരു വാന്‍ ബി. എസ്. എന്‍. എല്‍. തീരു മാനിച്ചു. ലാൻഡ് ഫോണു കളിൽ നിന്നും ഞായറാഴ്ച കളിൽ 24 മണി ക്കൂറും ഇന്ത്യ യിലെ ഏതു നെറ്റ് വര്‍ക്കു കളി ലേക്കും സൗജന്യ മായി വിളി ക്കാ വുന്ന ‘സൺഡേ ഫ്രീ കോൾ ഓഫർ’ മൂന്നു മാസ ത്തേ ക്കു കൂടി നീട്ടി യതായി ബി. എസ്. എന്‍. എല്‍. അറി യിച്ചു.
രാത്രി കാല സൗജന്യ കോൾ സമയം രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ ആയി രുന്നത് 2018 ജനുവരി മുതൽ വിത്യാസം വരുത്തി യിരുന്നു. പുതുക്കിയ ഓഫർ പ്രകാരം സൗജന്യ കോൾ സമയം രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ യായി.
ഇതി നിടെ യാണ് ഞായ റാഴ്ച കളിലെ മുഴുവൻ സമയ സൗജന്യ കോൾ സേവനം ഫെബ്രുവരി ഒന്നു മുതൽ നിര്‍ത്ത ലാക്കും എന്ന് അധി കൃത രുടെ അറി യിപ്പു ണ്ടായത്
എന്നാൽ കേരളം അടക്കം എല്ലാ ബി. എസ്. എന്‍. എല്‍. സർക്കിളു കളും ഈ ഓഫർ പിൻ വലിക്കുന്ന തിലുള്ള അപാകത കൾ ചൂണ്ടി ക്കാട്ടി യിരുന്നു. സൺഡേ ഫ്രീ കോൾ ഓഫർ പിൻവലിക്കുന്നതു പ്രാബല്ല്യ ത്തില്‍ വരാന്‍ മണി ക്കൂറു കൾ മാത്രം ബാക്കി നില്‍ക്കു മ്പോഴാണ് അധി കൃതര്‍ തീരുമാനം മാറ്റിയത്.
സെൽ ഫോണുകൾ സാധാരണ ക്കാരിലേക്ക് പെട്ടെന്ന് എത്തി ച്ചേർന്ന തോടെ ജനപ്രീതി കുറഞ്ഞു പോയി രുന്ന ലാൻഡ് ഫോണു കളെ വീണ്ടും സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ 2016 ആഗസ്റ്റ് 15 മുതലാണ് സൺഡേ ഫ്രീ കോൾ ഓഫർ ബി. എസ്. എന്‍. എല്‍. പ്രഖ്യാപിച്ചത്. ഇതി നോടു കൂടി രാത്രി കാല സൗജന്യ കോൾ സേവന വും (രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ) നൽകി വന്നു.
മാത്രമല്ല ലാൻഡ് ഫോൺ കണക്‌ഷൻ, റീ- കണക്‌ഷൻ എന്നിവ യുടെ നടപടി ക്രമ ങ്ങൾ ലഘൂ കരി ക്കുകയും ചെയ്തു. മരണ മണി മുഴങ്ങി ക്കൊണ്ടി രുന്നു ലാൻഡ് ഫോണു കളെ ഈ ഓഫറുകൾ കൂടുതൽ ജന പ്രിയമാക്കി.
- ‘മൈവേ’ ഐ.പി. ടി.വി. കേരളത്തില്‍
- ആകാശിനെ വെല്ലാന്‍ ബി. എസ്. എന്‍. എല്‍.
- ചരിത്രത്തിലെ ആദ്യ നഷ്ടവുമായി ബി. എസ്. എന്‍. എല്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: india, telecommunication, ഇന്റര്‍നെറ്റ്, സാമൂഹ്യക്ഷേമം, സാമ്പത്തികം