തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.
തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.
തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.
ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.
ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, പ്രവാസി, വിമാന സര്‍വീസ്, സാമൂഹികം, സാമൂഹ്യക്ഷേമം