കൊച്ചി : കെ. എസ്. ആർ. ടി. സി. യിലെ 1565 എം – പാനൽ ഡ്രൈവർ മാരെയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി ഉത്തരവ്. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നട ത്തണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 30 നു ഉള്ളില്‍ ഉത്തരവ് നടപ്പിലാ ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
എം- പാനൽ ഡ്രൈവർ മാരുടെ നിയമനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് കോടതി നിരീക്ഷിച്ചു. എം-പാനല്‍ ഡ്രൈവര്‍ മാരെ പിരിച്ചു വിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണം എന്ന് ആവശ്യ പ്പെട്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ള ഡ്രൈവര്‍ മാരാണ് ഹൈക്കോടതിയെ സമീപി ച്ചിരുന്നത്.
മുന്‍പ്, എം – പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാ നുള്ള ഹൈക്കോടതി ഉത്തരവ് അനുസരിച്ചു കൊണ്ട് മുഴുവന്‍ എം- പാനല്‍ കണ്ട ക്ടര്‍ മാരെയും കെ. എസ്. ആർ. ടി. സി. പിരിച്ചു കൊണ്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ളവര്‍ക്ക് നിയമനം നല്‍കി യിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, ഗതാഗതം, തൊഴിലാളി, മനുഷ്യാവകാശം, സാമൂഹികം, സാമ്പത്തികം