തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡലങ്ങളിലേ ക്കുള്ള ഉപ തെര ഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. രാവിലെ ഏഴു മണിക്കു തന്നെ പോളിംഗ് ആരംഭിച്ചു എങ്കിലും തുലാവര്‍ഷം ശക്തമായതോടെ വോട്ടര്‍ മാരുടെ കുറവ് പോളിംഗ് സ്റ്റേഷനു കളില്‍ അനുഭവ പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാ കുളം, മഞ്ചേ ശ്വരം എന്നീ അഞ്ച് നിയമ സഭ മണ്ഡല ങ്ങളിലെ വോട്ടര്‍ മാരാണ് ഇന്നു പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് സമയം. വൈദ്യുതി തകരാര്‍ മൂലം പല ബൂത്തു കളിലും പോളിംഗ് വൈകുന്നു എന്നാണ് വിവരം.
മഴ ശക്ത മായ തിനാല്‍ വോട്ടര്‍ മാരുടെ സൗകര്യത്തി നായി വോട്ടിംഗ് സമയം ദീര്‍ഘി പ്പിക്കും എന്നും അതി നുള്ള സാങ്കേതിക സാഹചര്യ ങ്ങള്‍ നിരീക്ഷിച്ചു വരി കയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, മഴ, സാമൂഹികം