ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

February 7th, 2017

jacob thomas_epathram

മൂവാറ്റുപുഴ : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും കൊല്ലത്തെ സ്വാശ്രയ കോളേജില്‍ അദ്ധ്യപകനായി പോയിട്ടുണ്ടെന്ന ഹര്‍ജിയുമാണ് തള്ളിയത്.

ഡ്രഡ്ജര്‍ വാങ്ങിയത് വഴി സംസ്ഥാന സര്‍ക്കാറിന് 15 കോടി രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് കാണിച്ച് മൈക്കിള്‍ വര്‍ഗീസ് എന്നയാളാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ പക്കല്‍ മതിയായ തെളിവില്ലാത്തതാണ് ഹര്‍ജി തള്ളാന്‍ കാരണമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

February 5th, 2017

ogo-norka-roots-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള  നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.

മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദിനു വിട : ജന്മ നാട്ടിൽ അന്ത്യ വിശ്രമം

February 2nd, 2017

muslim-league-president-e-ahmed-mp-ePathram
കണ്ണൂര്‍ : മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എം. പി.യു മായി രുന്ന ഇ. അഹ മ്മദിന് രാജ്യം വിട നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12 മണി യോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഔദ്യോഗിക ബഹു മതി കളോടെ ആയി രുന്നു ഖബറടക്കം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മയ്യിത്ത് നിസ്കാര ത്തിന് നേതൃത്വം നൽകി.വൻ ജനാ വലി യാണ് അന്ത്യ കർമ്മ ങ്ങൾക്ക് സാക്ഷ്യം വഹി ക്കു വാൻ എത്തിയത്.

ചൊവ്വാഴ്ച പാര്‍ല മെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാ പന പ്രസംഗ ത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കു കയും ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മരണം സ്ഥിരീ കരി ക്കുക യുമാ യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച കണ്ണൂരില്‍

February 1st, 2017

muslim-league-president-e-ahmed-mp-ePathram
കോഴിക്കോട് : ഇന്ന് പുലർച്ചെ ന്യൂ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ വെച്ച് നിര്യാ തനായ മുതിർന്ന പാർലിമെന്റ് അംഗവും മുന്‍ കേന്ദ്ര മന്ത്രി യും മുസ്ലിം ലീഗ് ദേശീയ അദ്ധ്യ ക്ഷനു മായ ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച ഉച്ച യോടെ ജന്മ നാടായ കണ്ണൂരിൽ  നടക്കും.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ ദല്‍ഹി യിലെ വസതി യില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണി യോടെ മൃത ദേഹം കേരള ത്തി ലേക്കു കൊണ്ടു വരും.

വൈകുന്നേരം നാലര മണിക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും ആറ് മണിയോടെ ലീഗ് ഹൗസിലും പൊതു ദര്‍ശനത്തിന് വെക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കോഴി ക്കോട് കടപ്പുറം എന്നിവിട ങ്ങളി ലെ ജനാസ നിസ്കാരത്തിനു ശേഷം കണ്ണൂരി ലേക്ക് മൃതദേഹം കൊണ്ടു പോവും. വ്യാഴാഴ്ച ഉച്ച യോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും.

ഇ. അഹമ്മദി നോടുള ആദര സൂചക മായി മലപ്പുറം ജില്ല യിലെ വിദ്യാ ഭ്യാസ സ്ഥാപ നങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അദ്ദേ ഹത്തി ന്റെ നിര്യാണ ത്തിൽ അനു ശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

January 23rd, 2017

cpm-taliparamba

തളിപ്പറമ്പ് : തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. സി. പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.കെ.എം പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോബേറില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലേല്‍ക്കുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ തകരുകയും ചെയ്തതായി ഓഫീസ് ഭാരവാഹികള്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനു കാരണം ആര്‍.എസ്.എസ് ആണെന്നാരോപിച്ച് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം
Next »Next Page » ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച കണ്ണൂരില്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine