നൌഷാദ് യുവ തലമുറയ്ക്ക് മാതൃക: വെള്ളാപ്പള്ളി നടേശന്‍

December 1st, 2015

naushad-braveheart-auto-driver-epathram

ആലപ്പുഴ: കോഴിക്കോട് മാന്‍ ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ മരിച്ച നൌഷാദ് യുവ തലമുറയ്ക്ക് മാതൃകയാണെന്ന് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നൌഷാദിന്റെ കുടുമ്പത്തിനു സര്‍ക്കാര്‍ സഹായ ധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടേശന്‍ നടത്തിയ പ്രസ്ഥാവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല അദ്ദേഹത്തിനെതിരെ മതസ്പര്‍ദ്ദയുണ്ടാക്കും വിധം അഭിപ്രായ പ്രകടനം നടത്തിയതിനു പോലീസ് കേസെടുത്തിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ദീകരിച്ചത്.

നൌഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുമ്പത്തിനു ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ തനിക്കോ തന്റെ പ്രസ്ഥാനത്തൊനോ എതിര്‍പ്പില്ലെന്നും സന്തോഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സഹായ വിതരണത്തിനു തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുമ്പങ്ങള്‍ക്കോ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ജവാന്റെ കുടുമ്പത്തിനോടോ ഈ നിലപാട് സ്വീകരിക്കാത്തതിനെ അപലപിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ വാക്കുകളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചാനലുകള്‍ വളച്ചൊടിച്ചതായും അദ്ദേഹത്തെ കരി വാരി തേക്കുവാനുള്ള ശ്രമത്തിനപ്പുറം ചാനലുകളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീര യുവാവിന്റെ കുടുമ്പം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ടീയക്കാരും തങ്ങളുടെ നീചമായ പ്രവര്‍ത്തിയിലൂടെ ആ കുടുമ്പത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

November 30th, 2015

oommen-chandy-epathram
തിരുവനന്തപുരം : ഫ്ളാറ്റ് ഉടമ കള്‍ക്ക് എതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തി പ്പെടുത്തി യതിന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി സ്വീകരി ക്കാന്‍ അനുവദിക്കണം എന്ന ഡി. ജി. പി. ജേക്കബ്ബ് തോമസിന്റെ അപേക്ഷ നിരസിച്ചു.

അഖിലേന്ത്യ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗ സ്ഥന് ഭരണ തലവന് എതിരെ കേസു കൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാ നാകില്ല എന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

സ്വകാര്യ പരാതി ആണെങ്കില്‍ കോടതിയെ സമീപി ക്കാവു ന്ന താണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമ നടപടി യുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി യേയും ആഭ്യന്തര മന്ത്രി യേയും അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടിക്ക് എതിരെ നിയമ നടപടി: ജേക്കബ്ബ് തോമസിന് അനുമതിയില്ല

വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

November 30th, 2015

vellappally-natesan-epathram
തിരുവനന്തപുരം : മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാ മര്‍ശം നടത്തിയ എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ഐ. പി. സി. 153 ആം വകുപ്പ് സെക്ഷന്‍ – എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് മാന്‍ ഹോളില്‍ വീണ് ജീവന്‍ നഷ്ട മായ നൗഷാദിന്റെ കുടുംബ ത്തിന് സര്‍ക്കാര്‍ സഹായ ധനം അനുവദിച്ചത് നൗഷാദ് മുസ്ലീം ആയതു കൊണ്ടാണ് എന്ന വിവാദ പര മായ പ്രസ്താവന യെ തുടര്‍ന്നാണ് വെള്ളാ പ്പള്ളി നടേശന് എതിരെ കേസ് എടുത്തിരി ക്കുന്നത്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തി ലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ഒരു നീക്ക വും അംഗീകരിക്കില്ല. ജനങ്ങളെ തമ്മിലടി പ്പിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കില്ല. ബി. ജെ. പി. യുടേയും ആര്‍. എസ്. എസ്സിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാ പ്പള്ളി ശ്രമിക്കുന്നത് എന്നും ചെന്നിത്തല കുറ്റ പ്പെടുത്തി. സമുത്വ മുന്നേറ്റ യാത്ര തടയാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവും ഇല്ല എന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി യുടെ വിവാദ പ്രസ്താവന സംബന്ധിച്ച് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്റെയും ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യുടെയും പരാതി തനിക്ക് ലഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയി ച്ചിട്ടുണ്ട്. ഈ പരാതികള്‍ എല്ലാം കണക്കില്‍ എടുത്താണ് വെള്ളാ പ്പള്ളിക്ക് എതിരെ കേസെടു ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ഇതു സംബന്ധിച്ച് വിശദ മായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാ വുന്ന കുറ്റം ചുമത്തി യാണ് കേസെടുത്തി രിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.

- pma

വായിക്കുക: , , , ,

Comments Off on വെള്ളാപ്പള്ളി നടേശന് എതിരെ കേസ്

പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു
Next »Next Page » പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine