കോഴിക്കോട്: രാത്രി സ്ത്രീകളുടേതു കൂടെ ആണെന്നും സ്വാതന്ത്ര്യത്തോടെ നടക്കുവാന്‍ അവകാശമുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള സ്ത്രീകള്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തു ചേരുന്നു. ‘ഇരുട്ടു നുണയാമെടികളെ’ എന്ന പേരില്‍ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടും കവിതകളും ചൊല്ലിക്കൊണ്ട് അവര്‍ കോഴിക്കോടിന്റെ തെരുവും കടപ്പുറവും സ്വാതന്ത്ര്യ പ്രഖ്യാപനം വേദിയാക്കും. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുതെന്ന പൊതു സമൂഹത്തിന്റെ മനോഭാവത്തിനും മതവിഭാഗങ്ങളുടെ വിലക്കിനും എതിരായിട്ടാണ് ഈ കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. സദാചാരപോലീസിനെതിരെ നടന്ന ചുമ്പന സമരത്തിനു ശേഷം നടക്കുന്ന ‘ഇരുട്ടു നുണയാമെടികളെ’ കൂട്ടായ്മക്ക് വന്‍ പിന്തുണയാണ്` ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈനിലും ഈ വ്യത്യസ്ഥമായ കൂട്ടായ്മ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് ആരു പറഞ്ഞു നിന്നോട് രാത്രി പുറത്തിറങ്ങുവാന്‍ എന്നു ചോദിക്കുന്നവരോട് ‘ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ’ എന്ന് ഉറക്കെ പറയുവാന്‍ നമ്മള് ബാധ്യസ്ഥരാണെന്ന് സംഘാടകരുടേതെന്ന കുറിപ്പില്‍ പറയുന്നുണ്ട്.
ഈ മാസം 7നു കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘കിസ് ഇന്‍ ദി സ്ട്രീറ്റ്’ എന്ന പരിപാറ്റിക്ക് മുന്നോടിയാണ്` ഈ പരിപാടി. ഡൌണ്ടൌണ് ഹോട്ടലിനു നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തിനു ശേഷം എറണാകുളത്ത് നടന്ന കിസ് ഓഫ് ലൌ എന്ന പരിപാടി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.