മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

September 25th, 2022

aryadan-muhammad-epathram
കോഴിക്കോട് : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂരില്‍ നടക്കും.

ആര്യാടന്‍ ഉണ്ണീന്‍ – കദിയുമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവണ്മെന്‍റ് മാനവേദന്‍ ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, കോഴിക്കോട് ഡി. സി. സി. സെക്രട്ടറി, വണ്ടൂരില്‍ നിന്നുള്ള കെ. പി. സി. സി. അംഗം, ഡി. സി. സി. പ്രസിഡണ്ട്, കെ. പി. സി. സി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും എം. എല്‍. എ. ആയി തെരഞ്ഞെടുത്തു. വിവിധ കാലയളവുകളില്‍ വനം, തൊഴില്‍. ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ന്

September 23rd, 2022

tourist-to-munnar-ksrtc-budget-tourism-ePathram

പാലക്കാട് : കുറഞ്ഞ ചെലവില്‍ വിനോദ യാത്ര എന്ന പദ്ധതി യുടെ ഭാഗമായി കെ. എസ്. ആര്‍. ടി. സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ശനിയാഴ്ച പുറപ്പെടും.

ksrtc-budget-tourism-to-munnar-hills-ePathram

രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍, എ. സി. സ്ലീപ്പറില്‍ ഉറക്കം എന്നിവ. പിറ്റേന്ന് ഞായറാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് രാത്രി 9 മണിയോടെ യാത്ര തിരിച്ച് 26 ന് തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ പാലക്കാട് തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

താത്പര്യമുള്ളവര്‍ 99 47 08 61 28 എന്ന ഫോണ്‍ നമ്പറില്‍ സന്ദേശം അയക്കണം എന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്  ചെയ്യുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി

September 15th, 2022

anti-rabies-vaccine-for-stray-dogs-in-guruvayoor-streets-ePathram
കൊച്ചി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌ സ്‌പോട്ട് എന്ന് കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ പരിശോധന നടത്തിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തി വെപ്പ് നല്‍കുന്നത്. കുത്തി വെയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗ നൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവെപ്പ്.

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

September 7th, 2022

cochin-metro-rail-project-epathram
കൊച്ചി : കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി.

1957.05 കോടി രൂപ ചെലവിലാണ് മെട്രോ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. 11.17 കിലോ മീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാർട്ട് ട്രാവൽ കാർഡ് പുറത്തിറക്കി
Next »Next Page » തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine