സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് നേരെ അക്രമം

June 7th, 2011

തൃശ്ശൂര്‍: തീവണ്ടി യാത്രക്കിടെ സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ച്ചാമിയെ കോടതിവളപ്പില്‍ വെച്ച് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വിചാരണക്കായി തൃശ്ശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയിലേക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം. യൂത്ത്‌കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെക്കില്ല; മിനിമോള്‍

June 5th, 2011

കൊല്ലം: ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് മൈലം പഞ്ചായത്ത് പ്രസിഡണ്ട് ബി.മിനിമോള്‍. പഞ്ചായത്തിലെ സി.പി.എം പ്രധിനിധിയായായ മിനി മോള്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാനായിരുന്ന ജയനുമായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിക്കാരിയായ മിനിമോള്‍ പാര്‍ട്ടിതാല്പര്യത്തിനു വിരുദ്ധമായി ജയനെ വിവാഹം കഴിച്ചു. ഇത് പാര്‍ട്ടിയെ ചൊടിപ്പിച്ചു തുടര്‍ന്ന് മിനിമോള്‍ രാജിവെക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. എന്നാല്‍ താന്‍ രാജിവെക്കുവാന്‍ ഒരുക്കമല്ലെന്നും പാര്‍ട്ടി വേണമെങ്കില്‍ തനിക്കെതിരെ അവിശ്വാസപ്രമേയം കോണ്ടു വന്ന് പുറത്താക്കിക്കോട്ടെ എന്ന് മിനിമോള്‍ പറഞ്ഞു.  വിവാഹമെന്ന് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും ഇത് പാര്‍ട്ടിയേയോ പഞ്ചായത്തിലെ മറ്റു പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ലെന്നും മിനിമോള്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

കാലവര്‍ഷ കെടുതി : മരണം 12 ആയി

June 4th, 2011

flood-kerala-epathram

തിരുവനന്തപുരം : മഴ കനത്തതോടെ കാലവര്‍ഷ കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് കോട്ടയത്ത്‌ രണ്ടര വയസ്സുള്ള ഒരു കുട്ടി വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ ഒരാളെ കാണാതായിട്ടുണ്ട്.

സംസ്ഥാനത്ത്‌ ആകമാനം 113 ഗ്രാമങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ആയിട്ടുണ്ട്. എട്ടു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 242 വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചു. അടൂരിനടുത്ത് ഒരു പാലം തകര്‍ന്നു വീണു.

വീടുകള്‍ക്കുള്ള നാശവും കൃഷി നാശവും കൂടി ചേര്‍ത്ത് സംസ്ഥാനത്ത്‌ 6.2 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ്; ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്ക് ജാമ്യമില്ല

June 3rd, 2011
fraud-epathram
കൊച്ചി : ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രസ്തുത സ്ഥാപനത്തിന്റെ ഉടമകളായ രാജീവ് കുമാര്‍ ചെരുവാര, സാജു കടവിലാന്‍ എന്നിവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ നൂറ്റമ്പത് കോടിയോളം രൂപ  പലരില്‍ നിന്നുമായി നിന്നുമായി തട്ടിച്ചതെന്ന് കരുതുന്നു.  പ്രോജക്റ്റുകളെ പറ്റി ധാരാളം പരസ്യം നല്‍കിയെങ്കിലും അതില്‍ പ്രകാരം ഫ്ലാറ്റു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇവര്‍ക്കായിട്ടില്ലെന്നും പ്രതികളുടെ പേരില്‍ നിരവധി പരാതികള്‍ വന്നു കൊണ്ടിരിക്കുകയുമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുവാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.  പ്രതികള്‍ നിക്ഷേപകരെ ബോധപൂര്‍വ്വം വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രഖ്യാപിച്ച പ്രോജക്ടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും  ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ വലിയ തോതില്‍ പണം ദൂര്‍ത്തടിച്ചിരുന്നതായും ആരോപണമുണ്ട്. നിരവധി ആഡംഭര കാറുകള്‍ ഇവര്‍ കൈവശം വച്ചിരിന്നതായും അറിയുന്നു. അക്കൌണ്ടില്‍ പണമില്ലതെ ചെക്കുകള്‍ നല്‍കി വഞ്ചിച്ചതടക്കം കേസടക്കം ഇവരുടെ പേരില്‍ നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ശബരീനാഥ് നടത്തിയ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു പോലെ മറ്റൊരു വന്‍ തട്ടിപ്പായി മാറിയിരിക്കുന്നു ഇതും. ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ പരസ്യങ്ങള്‍ ധാരാളമായി വന്നിരുന്ന പല പത്ര-ചാനല്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തട്ടിപ്പുകഥകള്‍ നിറയുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതുവെപ്പില്‍ തോറ്റു; വക്കം വെള്ളാപ്പള്ളിക്ക് മോതിരം നല്‍കി

June 3rd, 2011
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു.  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം  വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
 
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും
Next »Next Page » ഫ്ലാറ്റ് തട്ടിപ്പ്; ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്ക് ജാമ്യമില്ല »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine