നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി

April 22nd, 2012
o-rajagopal-epathram
തിരുവനന്തപുരം: വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലിനെ ബി. ജെ. പി സ്ഥാനാര്‍ഥിയാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ അറിയിച്ചു. ബി. ജെ. പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും രാജഗോപാല്‍ മത്സരിച്ചിട്ടുണ്ട്.
സമുദായ രാഷ്ടീയത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന മുസ്ലിം ലീഗിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയിട്ടുണ്ട്. യു. ഡി. എഫിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ചാം മന്ത്രി വിവാദങ്ങള്‍ കേരളത്തില്‍ രാഷ്ടീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ സാമുദായികമായ ചേരിതിരിവിനും ചിന്തകള്‍ക്കും  ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അടുത്തിടെ നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി. ജെ. പി സ്ഥാനാര്‍ഥിക്ക് വളരെ കുറച്ച് വോട്ടു മാത്രമേ നേടുവാനായുള്ളൂ. ഒട്ടും ജനകീയനല്ലാത്ത നേതാവിനെ മത്സരിപ്പിച്ചത് ബോധപൂര്‍വ്വമാണെന്ന ആരോപണവും ബി. ജെ. പിക്ക് എതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ നെയ്യാറ്റിന്‍ കരയില്‍ മത്സരിക്കുന്ന എല്‍. ഡി. എഫിന്റേയും, യു. ഡി. എഫിന്റേയും സ്ഥാനാര്‍ഥികള്‍ താതമ്യേന   ദുര്‍ബലരാണെന്ന് മാത്രമല്ല ഇരുവരും രാഷ്ടീയ ചേരിമാറ്റം നടത്തിയതിന്റെ ദുഷ്പേരു പേറുന്നവരാണ് എന്നതും ബി. ജെ. പിയുടെ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
മുസ്ലിം  ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും യു. ഡി. എഫില്‍ വലിയ ഒരു വിഭാഗം അസംതൃപ്തരാണ്.  സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് എന്‍. എസ്. എസ് രംഗത്തെത്തി. അഞ്ചാം മന്ത്രിയെ നല്‍കിയതോടൊപ്പം ഒത്തു തീര്‍പ്പിനെന്നോണം ഉമ്മന്‍‌ചാണ്ടിക്ക് ആഭ്യന്തരം ഒഴിയേണ്ടി വന്നത് ഒരു വിഭാഗം  ക്രിസ്ത്യാനികളുടെ  ഇടയില്‍ അസംതൃപ്തിക്ക് ഇടവരുത്തി.  എഫ്. ലോറന്‍സിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളും സി. പി. എം അണികളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരുമുന്നണികളിലും ഉള്ള അസംതൃപ്തരുടെയും ഒപ്പം നിഷ്പക്ഷമായി നില്‍ക്കുന്നവരുടേയും വോട്ടുകളാണ് നിലവിലെ സ്ഥാനാര്‍ഥികളേക്കാള്‍  മികച്ച വ്യക്തിപ്രഭാവമുള്ള  ഒ. രാജഗോപാലിലൂടെ ബി. ജെ. പി ലക്ഷ്യമിടുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍‌കരയില്‍ ചേരി മാറിയവര്‍ തമ്മില്‍ മത്സരം

April 20th, 2012

election-epathram

നെയ്യാറ്റിന്‍‌കര: നെയ്യാറ്റിന്‍‌കര മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു വേണ്ടിയും എല്‍. ഡി. എഫിനു വേണ്ടിയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ ഇരുവരും രാഷ്ടീയ ചേരി മാറിയവരാണ്. അടുത്തയിടെ സിറ്റിങ്ങ് എം. എല്‍. എ. സ്ഥാനം രാജി വെച്ച് സി. പി. എം. വിട്ട ആര്‍. ശെല്‍‌വരാജാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന്‍ സി. പി. എം. നേതൃനിരയില്‍ എത്തിയ ശെല്‍‌വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. സി. പി. എം. വിടുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കാറുള്ള യു. ഡി. എഫ്. ശെല്‍‌വരാജിനേയും ഇരുകയ്യും നീട്ടി സ്വീകരിച്ചു.

എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ട അഡ്വ. എഫ്. ലോറന്‍സ് മുന്‍പ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നു. മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന മത്സരത്തില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ ഇടതു മുന്നണി പിന്തുണയ്ക്കു കയായിരുന്നു. നിലവില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എഫ്. ലോറന്‍സിനെ സ്ഥനാര്‍ഥി ആക്കുന്നതില്‍ സി. പി. എമ്മിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥിയും ചേരി മാറിയ ആള്‍ ആയതിനാല്‍ ആര്‍. ശെല്‍‌വരാജിനെതിരെ ഉയരാനുള്ള പ്രധാന ആരോപണത്തില്‍ നിന്നും യു. ഡി. എഫിനു തല്‍ക്കാലം രക്ഷയാകും. പിറവത്ത് റെക്കോര്‍ഡ് വിജയം നേടിയെങ്കിലും അനവസരത്തില്‍ ഉയര്‍ന്ന അഞ്ചാം മന്ത്രി വിവാദങ്ങള്‍ യു. ഡി. എഫിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ പിടിവാശിക്ക് മുമ്പില്‍ മുട്ടു കുത്തിയ യു. ഡി. എഫ്. നേതൃത്വത്തിന്റെയും കോണ്‍ഗ്രസ്സിന്റേയും നിലപാട് സംസ്ഥാനത്തൊട്ടാകെ സാമുദായിക ധ്രുവീകരണത്തിനു വഴി വെച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ്

April 4th, 2012
sindhu-joy-epathram
തിരുവനന്തപുരം: മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധു ജോയിയെ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാക്കള്‍ക്ക് പ്രതിഷേധം. കഴിഞ്ഞ ദിവസം പതിനെട്ടോളം നേതാക്കന്മാര്‍  പ്രത്യേകം യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെയും, കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും തങ്ങളുടെ പ്രതിഷേധം അറിയിക്കുവാന്‍ തീരുമാനിച്ചു. സി. പി. എം വിട്ടു വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ പാര്‍ട്ടിക്കു വേണ്ടി അടിയും, ജയില്‍‌ വാസവും ഉള്‍പ്പെടെ യാതനകള്‍ അനുഭവിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ ഇവര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ്സിനകത്തുള്ള മറ്റു പലര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. എം. എല്‍. എ സ്ഥാനം രാജിവെച്ച് സി. പി. എം വിട്ടു വന്ന ആര്‍. ശെല്‍‌വരാജനു നെയ്യാറ്റിന്‍ കരയില്‍ സീറ്റു നല്‍കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനൂപിനെ മന്ത്രിയാക്കണം : എൻ. എസ്. എസ്.

April 4th, 2012

g.sukumaran-nair-epathram

കോട്ടയം : പിറവത്തു നിന്നും ജയിച്ച കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം നേതാവ് അനൂപ് ജേക്കബിനെ മന്ത്രി ആക്കുന്നതിൽ വരുത്തുന്ന കാലവിളംബം പിറവത്തെ വോട്ടർമാരോട് കാണിക്കുന്ന വഞ്ചനയാണ് എന്ന് എൻ. എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അനൂപിനെ മന്ത്രിയാക്കും എന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. അനൂപിന്റെ മന്ത്രി സ്ഥാനത്തെ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിൻ‌കരയിൽ കോൺഗ്രസ്സ് ശെൽ‌വരാജിനെ പിന്തുണയ്ക്കും

April 3rd, 2012
selvaraj2-epathram
തിരുവനന്തപുരം: നെയ്യാറ്റിങ്കരയിൽ ആർ. ശെൽ‌വരാജിനെ പിന്തുണയ്ക്കുവാൻ കോൺഗ്രസ്സിൽ ധാരണയായി. ഇന്നു ചേർന്ന കെ. പി. സി. സി യോഗത്തിലാണ് ഇതു സംബന്ധിച്ച് തത്വത്തിൽ തീരുമാനമായത്. വി. എം സുധീരൻ, കെ. മുരളീധരൻ എന്നിവർ ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾക്ക് ശെൽ‌വരാജിനെ യു. ഡി. എഫ് സ്ഥാനാർഥിയാക്കുകയോ പിൻ‌തുണയ്ക്കുകയോ ചെയ്യുന്നതിൽ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സി. പി. എം എം. എൽ. എ ആയിരുന്ന ആർ. ശെൽ‌വരാജിന്റെ രാജി പിറവത്ത് യു. ഡി. എഫിനു ഗുണകരമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിത്വം സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിനു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കപ്പെടണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന. നെയ്യാറ്റിൻ കരയിൽ നിന്നുമുള്ള ചില കോൺഗ്രസ്സ് പ്രവർത്തകർ ശെൽ‌വരാജിനെ പിന്തുണയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നേതൃയോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. കെ. പി. സി. സി യോഗത്തിന്റെ തീരുമാനം പിന്നീട് ഹൈക്കമാന്റിനെ അറിയിക്കും.
നെയ്യാറ്റിൻ‌കരയിൽ ശെൽ‌വരാജ് ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ സി. പി. എം സ്ഥാനാർഥിയെ നിശ്ചയിക്കും. ദീർഘകാലം പാർട്ടി അംഗമായിരുന്ന വ്യക്തി എം. എൽ. എ സ്ഥാനം രാജിവെക്കുകയും പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പ്ശ്ചാത്തലത്തിൽ പിറവത്തേക്കാൾ പതിൻ‌മടങ്ങ് കരുത്തോടെ നെയ്യാറ്റിൻ കരയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുവാനാണ് സി. പി. എം  ശ്രമിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 311017181930»|

« Previous Page« Previous « വി. എസ്. ജഗതിയെ സന്ദർശിച്ചു
Next »Next Page » അനൂപിനെ മന്ത്രിയാക്കണം : എൻ. എസ്. എസ്. »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine