നെയ്യാറ്റിന്‍കര: ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജിനു വിജയം. 6338 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിനെ പരാജയപ്പെടുത്തിയത്. ഇത്തവണ കേരളത്തില്‍ താമര വിരിയാന്‍ സാധ്യത ഉണ്ടെന്ന എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ബി ജെ പിയുടെ സമുന്നത സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ മൂന്നാംസ്ഥാനത്ത് എത്തി. ശക്തമായ ത്രികോണ മല്‍സരം എവിടെയും ഉണ്ടായില്ല എന്നതാണ് സത്യം ആദ്യ ഘട്ടത്തില്‍ ലോറന്‍സ് മുന്നിട്ടു നിന്ന് എങ്കിലും അവസാന ഘട്ടമായതോടെ അകെ മാറി മറിയുകയായിരുന്നു. ഇടതു കോട്ടയായ അതിയന്നൂരില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ഥിയായിരുന്ന ലോറന്‍സിന് ലഭിക്കാതെ വന്നതോടെ സെല്‍വരാജിന്റെ വിജയം മണത്തുതുടങ്ങിയിരുന്നു. ഒരു മാസം നീണ്ടു നിന്ന ടി പി വധം വേണ്ടവിധത്തില്‍ ഉപയോഗിക്കുകയും എം എം മണിയുടെ പ്രസംഗവും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും ഒരു പരിധിവരെ സെല്‍വരാജിനെ തുണച്ചു. കാലുമാറി വന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രതീക്ഷ ഇല്ലായിരുന്ന സമയത്താണ് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്