ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുവാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

December 16th, 2017

prime-minister-narendra-modi-ePathram

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. അടുത്ത ആഴ്ചയിൽ എതെങ്കിലും ഒരു ദിവസമായിരിക്കും പ്രധാനമന്ത്രി എത്തുക. കേരളത്തിൽ രണ്ടു ദിവസം അദ്ദേഹം താമസിക്കും.

നേരത്തെ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്താൻ വൈകിയതെന്നാണ് സൂചന. പ്രധാനമന്ത്രി ഇതുവരെ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രിയെ വിളിച്ച് അന്വേഷിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

March 7th, 2017

draught-issue-artificial-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.

സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.

ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂത്താട്ടുകുളത്ത് വാഹനാപകടം : 3 പേര്‍ മരിച്ചു

March 6th, 2017

jeep accident

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ജീപ്പ് മതിലിനിടിച്ച് 2 കുട്ടികളും ഡ്രൈവറും മരിച്ചു. മേരിഗിരി സ്കൂള്‍ വിദ്യാര്‍ഥികളായ ആന്മരിയ,നയന എന്നിവരും ജീപ്പ് ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക്കാരനെ രക്ഷിക്കാന്‍ ജീപ്പ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസികള്‍ പറയുന്നു.

ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവര്‍ പറഞ്ഞിരുന്നുവെന്നും ചില കുട്ടികള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി

November 25th, 2015

Kerala_High_Court-epathram
കൊച്ചി : നീന്തല്‍ അറിയാമായിരുന്ന ശിവഗിരി മഠാധി പതി സ്വാമി ശ്വാശ്വതീ കാനന്ദ മുങ്ങി മരിച്ച തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണ ത്തിലൂടെ സംശയം ദൂരീകരിക്കണം എന്നും ഹൈക്കോടതി.

ശ്വാശ്വതീ കാനന്ദ യുടെ മരണ വുമായി ബന്ധപ്പെട്ട് വെളി പ്പെടുത്തലു കള്‍ വന്നെങ്കിലും തെളി വില്ലാത്ത തിനാല്‍ തുടര ന്വേഷണം തുടങ്ങിയിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതി യെ അറിയിച്ചു.തെളിവില്ല എങ്കില്‍ പിന്നെ എന്തി നാണ് ക്രൈം ബ്രാഞ്ച് അന്വേഷ ണത്തി നായി കര്‍മ്മ പദ്ധതി തയ്യാ റാക്കി യത് എന്നും ഹൈ ക്കോടതി ചോദിച്ചു.

തുടരന്വേഷണം നടത്തിയിട്ടില്ല എന്നും കോടതി പറയുന്ന ഏത് അന്വേഷ ണ ത്തിനും തയ്യാര്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതി യില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി

8 of 2378920»|

« Previous Page« Previous « പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി
Next »Next Page » ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine