
പട്ടാമ്പി : തൃത്താല – കുമ്പിടി ജംഗ്ഷനിൽ തല ഉയർത്തി നിന്നിരുന്ന, ദേശാടന പക്ഷി കളുടെ സങ്കേതം കൂടി യായ തണൽ മരം മുറിച്ചു മാറ്റി യതില്‍ പ്രതി ഷേധവു മായി പരി സ്ഥിതി പ്രവർത്തകർ രംഗത്ത്.
അനധി കൃത മായി മുറിച്ചു മാറ്റിയ മാവിന്റെ പരി സരത്ത് ഒത്തു കൂടിയ പരിസ്ഥിതി പ്രവർത്തകർ വരും തലമുറക്കും പക്ഷി ജീവ ജാല ങ്ങൾക്കും പ്രകൃതിക്കും വേണ്ടി വൃക്ഷ തൈകൾ നട്ടു.

ഭാരത പ്പുഴ സംരക്ഷണ സമിതി യുടെ പ്രവർത്തകരായ ഹുസൈൻ തട്ടത്താ ഴത്ത്, അഡ്വ. രാജേഷ്, ഫൈസൽ കുന്നത്ത്, ആർ. ജി. ഉണ്ണി, നിസാർ, അലിഫ് ഷാ, വിനോദ് തൃത്താല, മുനീർ കാസമുക്ക്, ബാവ എൻ. പി., ബേബി ഫാത്തിമ നജ്ജാഹ് തുടങ്ങിയവർ സംബന്ധിച്ചു.

പക്ഷി സാങ്കേതമായ തണൽ മരം അനധി കൃത മായി മുറിച്ചു മാറ്റി യത് അന്വേ ഷണം നടത്തി ശക്തമായ നടപടി എടു ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃത്താല പോലീസ്, ഡിസ്റ്റ്രിക്റ്റ് ഫോറസ്റ്റ് ഓഫീസർ, ഒറ്റപ്പാലം സബ്ബ് കലക്ടർ എന്നി വർക്ക് പരാതി നൽകി.
വനം വകുപ്പിന് പി. ഡബ്ല്യൂ. ഡി. കൈ മാറിയ മരമാണ് അനധികൃത മായി വെട്ടി മാറ്റിയത് എന്ന് ഭാരത പ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.
e -പത്രം പച്ച : നമുക്കെന്തിനാണ് പക്ഷികള്‍?
































