സി.പി.എമ്മില്‍ തമ്മിലടി: മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 27th, 2012

election-epathram

മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

September 5th, 2012
cpm-logo-epathram
കണ്ണൂര്‍: മട്ടന്നൂര്‍ നഗര സഭയുടെ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. മൊത്തം 34 വാര്‍ഡുകള്‍ ഉള്ള  മട്ടന്നൂരില്‍   നടന്ന വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലമായി 20 വാര്‍ഡുകളേ എല്‍.ഡി.എഫിനു നേടുവാന്‍ ആയുള്ളൂ.  തൂടര്‍ച്ചയായി നാലാം തവണയാണ് എല്‍.ഡി.എഫ് ജയിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിലും ജനപിന്തുണയിലും വന്ന ഇടിവ് സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയായി. രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കനത്ത പോലീസ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 103 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 83.66 ശതമാനം പോളിങ്ങാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
യു.ഡി.എഫിനെ സംബന്ധിച്ച്  കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്നും 14 സീറ്റിലേക്ക് കുതിച്ചു ചാട്ടമാണ് ഉണ്ടായത്.  ഇതില്‍ അഞ്ചു വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മുസ്ലിം ലീഗിനു വിയം കൈവരിക്കുവാന്‍ കഴിഞ്ഞു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ തോല്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഉഷ അഞ്ചാം വാര്‍ഡില്‍ വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു.  ഇടതു കോട്ടയായ മട്ടന്നൂരില്‍ ഉണ്ടായ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെയും അണികളേയും ഞെട്ടിച്ചു. ചന്ദ്രശേഖരന്‍ വധം, അബ്ദുള്‍ഷുക്കൂര്‍ വധം തുടങ്ങിയവ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാ‍ണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on മട്ടന്നൂര്‍ നഗരസഭ; ഭരണം എല്‍…ഡി.എഫ് നിലനിര്‍ത്തി

വോട്ടുമറിച്ചെന്ന ആരോപണം ശരിയ്യല്ല, വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍

June 15th, 2012

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് ഇടതു കോട്ടയില്‍ പോലും വോട്ടു കുറഞ്ഞ തിനെക്കുറിച്ച് ബൂത്തു തലത്തില്‍ തന്നെ പരിശോധിക്കുമെന്ന് ടി. ശിവദാസമേനോന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മറിച്ചെന്ന ആരോപണം ശരിയ്യല്ലെന്നും അങ്ങനെ  ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അണികള്‍ വോട്ട് മറിച്ചു ചെയ്യുമെന്ന് കരുതുന്നില്ല. കിട്ടേണ്ട വോട്ടുമുഴുവന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുണ്ടാകില്ല. അതിനര്‍ത്ഥം വോട്ടുചോര്‍ത്തി എന്നല്ല. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം ഫലത്തെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ ഒഞ്ചിയം സന്ദര്‍ശനം യാദൃശ്ചികമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ പ്രസംഗം തോല്‍‌വിക്ക് കാരണമായി : വി എസ്

June 15th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമല്ല മറിച്ച് അധികാര ദുര്‍വിനിയോഗവും വര്‍ഗീയ പ്രീണനവും നടത്തിയാണ്‌ യു ഡി എഫ്‌ വിജയം അതും പണത്തിനു വേണ്ടി  കാലുമാറി വന്ന  ഒരാളുടെ വിജയം ഇത് ജനാധിപത്യ രീതിയെ ഹനിക്കുന്നതാണ്. ഒപ്പം  സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വിവാദ പ്രസംഗം  നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചതായും ഒപ്പം ടി പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യുഡിഎഫ്‌ വിജയിച്ചെന്നും  പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ പരാജയകാരണം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന് വിജയക്കൊടി

June 15th, 2012

selvaraj2

നെയ്യാറ്റിന്‍കര:  ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജിനു വിജയം. 6338 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്‌. ലോറന്‍സിനെ പരാജയപ്പെടുത്തിയത്‌. ഇത്തവണ കേരളത്തില്‍ താമര വിരിയാന്‍ സാധ്യത ഉണ്ടെന്ന എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ബി ജെ പിയുടെ സമുന്നത സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ മൂന്നാംസ്ഥാനത്ത് എത്തി. ശക്തമായ ത്രികോണ മല്‍സരം എവിടെയും ഉണ്ടായില്ല എന്നതാണ് സത്യം ആദ്യ ഘട്ടത്തില്‍ ലോറന്‍സ്‌ മുന്നിട്ടു നിന്ന് എങ്കിലും അവസാന ഘട്ടമായതോടെ അകെ മാറി മറിയുകയായിരുന്നു. ഇടതു കോട്ടയായ അതിയന്നൂരില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ഥിയായിരുന്ന ലോറന്‍സിന് ലഭിക്കാതെ വന്നതോടെ സെല്‍വരാജിന്റെ വിജയം മണത്തുതുടങ്ങിയിരുന്നു. ഒരു മാസം നീണ്ടു നിന്ന ടി പി വധം വേണ്ടവിധത്തില്‍ ഉപയോഗിക്കുകയും എം എം മണിയുടെ പ്രസംഗവും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും ഒരു പരിധിവരെ  സെല്‍വരാജിനെ തുണച്ചു. കാലുമാറി വന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രതീക്ഷ ഇല്ലായിരുന്ന സമയത്താണ് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനകീയ കണ്‍വെന്‍ഷന്‍
Next »Next Page » മണിയുടെ പ്രസംഗം തോല്‍‌വിക്ക് കാരണമായി : വി എസ് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine