

- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ അവ പൂര്‍ത്തിയായതിനു ശേഷമേ മുന്‍ മന്ത്രി ടി. എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പിറവം നിയമ സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്. വൈ ഖുറേഷി വ്യക്‌തമാക്കി. മാര്‍ച്ച് പകുതിയോടെ ഇതു സംബന്ധിച്ച് തങ്ങള്‍ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്

ശബരിമല: മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യു. ഡി. എഫില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചിന് പകരം ആറ് മന്ത്രിമാരെ വരെ ആവശ്യപ്പെടാനുള്ള അവകാശം ലീഗിനുണ്ട്, എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും കാര്യങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്

തിരുവനന്തപുരം:ഏറെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ നടക്കുകയുള്ളൂ എന്ന് മജീദ് പറഞ്ഞു. മഞ്ഞളാംകുഴി അലിയായിരിക്കും അഞ്ചാം മന്ത്രിയെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ. എം. മാണിയും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നത് നീണ്ടുപോയി. പിന്നീട് പലവട്ടമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇത് ലീഗിനകത്തും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുഡിഎഫ് നേതൃത്വം വഴങ്ങിയില്ലെങ്കില്‍ പിറവം തിരഞ്ഞെടുപ്പില്‍ ലീഗ് സഹകരിക്കില്ലെന്ന ഭീഷണി ഫലിച്ചു. പിറവത്ത് കഴിഞ്ഞ തവണ ടിഎം ജേക്കബ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായാതിലാല്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാകുമെന്ന തിരിച്ചറിവാണ് മന്ത്രിസ്ഥാനം നല്‍കി ലീഗിനെ പ്രീതിപ്പെടുത്താന്‍ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബിന്റേയും മഞ്ഞളാംകുഴി അലിയുടേയും സത്യപ്രതിജ്ഞ ഒന്നാച്ച് ഉണ്ടാകുമെന്നും. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അതുകൊണ്ട് മന്ത്രിക്കാര്യം ഇനി യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.
-
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം
കോലഞ്ചേരി: പിറവം ഉപതെരെഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് ബാവ പറഞ്ഞു. ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാ തര്‍ക്കവും കൂട്ടിക്കുഴക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്, അതുപോലെ യു. ഡി. എഫ് സര്‍ക്കാര്‍ നന്മകള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ്, കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഏറെ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
-
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മതം