പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ

November 17th, 2011

mj-jacob-epathram

കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍‌വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും

June 9th, 2011

vm-sudheeran-epathram

തിരുവനന്തപുരം: കെ. പി. സി. സി. നേതൃത്വത്തിനെതിരെ വി. ഡി. സതീശനും വി. എം. സുധീരനും നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം നടത്തി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ലഭിച്ചത് അപമാനകരമായ വിജയമാണെന്നും, കോളേജ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പോലും കെ. പി. സി. സി. നേതൃത്വം നടത്തിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. പ്രസിണ്ടണ്ടും ഒരുമിച്ച് മത്സരിച്ചത് ശരിയായില്ലെന്നും, കുഞ്ഞാലിക്കുട്ടിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും വിവാദ വിഷയങ്ങളാണ് യു. ഡി. എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പര‍സ്യ പ്രസ്ഥാവനയേയും സതീശന്‍ വിമര്‍ശിച്ചു.

എ. കെ. ആന്റണി പ്രചാരണത്തിനു സജീവമായി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നേനെ എന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീഴ്ച പറ്റിയെന്നും സുധീരന്‍ പറഞ്ഞു. മുന്നണിയിലെ സീറ്റു വിഭജനത്തിലെ അപാകതകളും സുധീരന്‍ ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതുവെപ്പില്‍ തോറ്റു; വക്കം വെള്ളാപ്പള്ളിക്ക് മോതിരം നല്‍കി

June 3rd, 2011
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു.  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം  വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
 
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.ഡി.എഫ്. അധികാരത്തില്‍

May 19th, 2011

oommen-chandy-epathram

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലി കൊടുത്തു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമായി നിരവധി പേര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കേരളത്തിന്‍റെ 21-ാം മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് ഉമ്മന്‍ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ്  ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി ആകുന്നത് . 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് അദ്ദേഹം

രണ്ടുമണിക്ക് സത്യ പ്രതിജ്ഞാചടങ്ങുകള്‍ തുടങ്ങി. ചീഫ് സെക്രട്ടറി പി. പ്രഭാകരനാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ആദ്യം ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ടി.എം. ജേക്കബ്, കെ.ബി. ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ വക ചായ സല്‍ക്കാരം ഉണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച അധികാരമേല്‍ക്കും

May 16th, 2011

oommen-chandy-epathram
തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കോണ്‍ഗ്രസിന്‍റെ 38 എം. എല്‍. എ. മാര്‍ ഉമ്മന്‍ചാണ്ടി യെ ഏക കണ്ഠമായി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എം. എല്‍. എ. മാരുടെ ശുപാര്‍ശ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സര ത്തില്‍ നിന്ന് അവസാന നിമിഷം പിന്‍വാങ്ങിയ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല യാണ് ഇക്കാര്യം അറിയിച്ചത്.

തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണ ത്തിനുള്ള ആവശ്യം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആവുന്നത്.

1970 മുതല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു വരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്‍റെ ഭൂരിപക്ഷ ത്തിനാണ് വിജയിച്ചത്

- pma

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത്
Next »Next Page » വെള്ളിയാഴ്ച ഗതാഗത സമരം »



  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine