കേരളത്തില്‍ താമര വിരിഞ്ഞില്ല

May 13th, 2011

bjp-in-kerala-epathram

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്നിരുന്നെങ്കിലും ബി. ജെ. പി. ക്ക് ഇത്തവണയും സംസ്ഥാന നിയമ സഭയിലേക്ക് വിജയിക്കുവാന്‍ ആയില്ല. കാസര്‍കോഡ് മണ്ഡലത്തില്‍ മത്സരിച്ച ജയലക്ഷ്മി ഭട്ട് ഒരു ഘട്ടത്തില്‍ അയ്യായി രത്തിലധികം വോട്ടിന്റെ ലീഡ് നേടിയിരുന്നു. ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാല്‍ നേമം മണ്ഡലത്തില്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ ഇരു മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ പിന്തള്ള പ്പെടുകയായിരുന്നു. 5776 വോട്ടിനാണ് ഒ. രാജഗോപാലിനെ സി. പി. എം. സ്ഥാനാര്‍ഥിയും എം. എല്‍. എ. യുമായ ശിവന്‍‌കുട്ടി പരാജയപ്പെടുത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി

May 13th, 2011

abdullakkutty-epathram
കണ്ണൂര്‍ : കടന്നപ്പള്ളി രാമചന്ദ്രനെ 6581 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമി നല്‍കിയതില്‍‌ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി

May 13th, 2011

oommen-chandy-epathram

തിരുവനന്തപുരം: ബന്ധുവായ വിമുക്ത ഭടന് ഭൂമി അനുവദിച്ചതില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ നേരിട്ട് ഇടപ്പെട്ടത് ശരിയായില്ല എന്നും ഇതിനെ പറ്റി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്ചാണ്ടി പ്രസ്താവിച്ചു. റവന്യു മന്ത്രി കെ. പി. രാജേന്ദ്രനുമായുള്ള തര്‍ക്കം ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു. ഡി. എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ ആദ്യമേ ഉറപ്പുണ്ടായിരുന്നു എന്നും, നൂറു സീറ്റ്‌ നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു

April 17th, 2011

elephant-stories-epathramതിരുവനന്തപുരം: കനത്ത ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് നീരൊലിച്ച് നില്‍ക്കുന്ന ഒരു ആന എങ്ങിനെ വോട്ടറെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കഴക്കൂട്ടത്തുകാര്‍ പറയും തീര്‍ച്ചയായും സ്വാധീനിക്കും എന്ന്. അത് പക്ഷെ അവനില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഉള്ള ഭീഷണിയോ മറ്റു പ്രലോഭനമോ ഒന്നുമല്ല ഇങ്ങനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്, മറിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ ബി. എസ്. പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം ആനയാണെന്നത് മാത്രമാണ് കാരണം. തിരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമൊന്നും മദക്കോളിന്റെ വന്യമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കാര്‍ത്തികേയനെ ബാധിക്കുന്നതേയില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തികേയന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് തോന്നിയെന്ന് മാത്രം.

കഴക്കൂട്ടം മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സമീപത്താണ് തിരുവിതാംകൂര്‍ ദേവസ്വം കാര്‍ത്തികേയനെ തളച്ചിരുന്നത്. വോട്ടു ചെയ്യാന്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ചിഹ്നം തൊട്ടപ്പുറത്ത് ജീവനോടെ നില്‍ക്കുന്നത് വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് കരുതി അവനെ മാറ്റിക്കെട്ടണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തികേയന്‍ നീരില്‍ നില്‍ക്കുന്നതിനാല്‍ അത് സാധ്യമല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടു ചെയ്യുന്നവര്‍ കാര്‍ത്തികേയനെ കാണാത്ത വിധം ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മറച്ചു കെട്ടി പ്രശ്നം പരിഹരിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയ്ക്ക് സാദ്ധ്യത

April 17th, 2011

women-candidates-kerala-epathram

തിരുവനന്തപുരം : സാക്ഷരതയിലും പ്രബുദ്ധതയിലും കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ പൊതു രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ ഏറെ പുരോഗമന ചിന്തയുള്ളവര്‍ പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് തെളിവാണ് ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലായി പ്രധാനപ്പെട്ട ഇരു മുന്നണി കള്‍ക്കുമായി വെറും ഇരുപതോളം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. അതില്‍ തന്നെ പകുതിയിലധികവും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരും.

മത്സരിച്ച ഭൂരിപക്ഷം വനിതാ സ്ഥാനാര്‍ഥികളും വിജയ സാദ്ധ്യത ഉള്ളവരല്ല. ബാക്കി വരുന്നവര്‍ കടുത്ത മത്സരം നേരിടുന്നവരും. പ്രധാന പാര്‍ട്ടികളായ സി. പി. എമ്മും, കോണ്‍ഗ്രസ്സും പത്തില്‍ കുറവ് വനിതാ സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്ത് ഇറക്കിയത്. പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസുകളും വനിതകളെ പരിഗണിച്ചതു പോലുമില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് കുറവാണെങ്കിലും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപറ്റി ആയിരുന്നു. എല്‍. ഡി. എഫ്. ഐസ്ക്രീം വിവാദം ഏറ്റെടുത്തപ്പോള്‍ യു. ഡി. എഫ്. പി. ശശി വിവാദം പ്രധാന വിഷയമാക്കി. കൂടാതെ മുഖ്യമന്ത്രി തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയില്‍ ഇരു മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ഥികള്‍ ഇല്ല. കാസര്‍കോഡ് മണ്ഡലത്തില്‍ ബി. ജെ. പി. ക്ക് വനിതാ സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വിജയ സാദ്ധ്യത ഒട്ടുമില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരു മുന്നണികള്‍ക്കുമായി വെറും രണ്ട് പേര്‍, ഇതില്‍ പേരാവൂരില്‍ സി. പി. എമ്മിന്റെ കെ. കെ. ശൈലജ മാത്രമാണ് വിജയ സാദ്ധ്യതയുള്ള കേരളത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് എതിര്‍ സ്ഥാനാര്‍ഥി. കല്ല്യാശ്ശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ അഡ്വ. ഇന്ദിര പരാജിതരുടെ ലിസ്റ്റിലേക്ക് വിധിക്കപ്പെട്ടരില്‍ പെടും.
വയനാട്ടില്‍ മാനന്തവാടിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി. കെ. ജയലക്ഷ്മി നേരിട്ടത് വടക്കേ വയനാട് എം. എല്‍. എ. ആയ സി. പി. എമ്മിന്റെ ശക്തനായ കെ. സി. കുഞ്ഞിരാമനെയാണ്. ഇവിടെയും കടുത്ത മത്സരം പ്രതീക്ഷിക്കാം.

കോഴിക്കോട് കുറ്റ്യാടിയില്‍ സി. പി. എമ്മിലെ കെ. കെ. ലതിക കടുത്ത മത്സരമാണ് നേരിട്ടത്‌. മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ മുസ്ലീം ലീഗിലെ ടി. എ. അഹമ്മദ് കബീറിനെതിരെ സി. പി. എമ്മിലെ കദീജ മുംതാസും, മഞ്ചേരിയില്‍ ലീഗിലെ തന്നെ അഡ്വ. എം. ഉമ്മറിനെതിരെ സി. പി. ഐ. യിലെ പ്രൊഫ. പി. ഗൌരിയും മത്സരിച്ചു എങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നില്ല.

ഇരു മുന്നണികളിലുമായി വനിതകള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇവിടെ സി. പി. എമ്മിലെ കെ. എസ്. സലീഖയും കോണ്‍ഗ്രസിലെ ശാന്ത ജയറാമുമാണ് മത്സരിച്ചത്. ഉറപ്പായും ഒരു വനിതാ സ്ഥാനാര്‍ഥി ജയിച്ചു വരുന്ന ഒരു മണ്ഡലം ഇതു മാത്രമാണ്.

ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം. എല്‍. എ. കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ഉണ്ണിയാടനെ നേരിട്ടത് സി. പി. എമ്മിലെ അഡ്വ. കെ. ആര്‍. വിജയയാണ്. ഇവിടെ ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷകളില്ല. നാട്ടികയില്‍ സി. പി. ഐ. യുടെ ഗീത ഗോപിയാണ് മത്സരിച്ചത്.

കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ നേരിട്ടത് സി. പി. എമ്മിലെ എം. സി. ജോസഫൈനാണ്. ഇവിടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും യു. ഡി. എഫിനാണ് ഇവിടെ വിജയ സാദ്ധ്യത കല്‍പ്പിക്കുന്നത്.

പീരുമേടില്‍ സി. പി. ഐ. യുടെ ബിജി മോള്‍ക്ക് ഇത്തവണ ജയം എളുപ്പമാകില്ല. ചെങ്ങനൂരില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിനെതിരെ സി. പി. എമ്മിലെ സി. എസ്. സുജാത കടുത്ത മത്സരമാണ് നേരിട്ടത്.

ചേര്‍ത്തലയില്‍ ഇത്തവണ കെ. ആര്‍. ഗൌരിയമ്മ ഏറെ ബുദ്ധിമുട്ടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുജ സൂസന്‍ ജോര്‍ജ്ജ്, ചടയമംഗലത്ത് മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദ കമാല്‍ എന്നിവര്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ സി. പി. എമ്മിലെ ഐഷാ പോറ്റിയും, ചാത്തനൂരില്‍ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും, ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ തന്നെ തങ്കമണി ദിവാകരനും, കോവളത്ത് എല്‍. ഡി. എഫിലെ ജമീല പ്രകാശവും കടുത്ത മത്സര ത്തിനിടയില്‍ നിന്നും രക്ഷപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

കാട്ടാകടയില്‍ കോണ്‍ഗ്രസിലെ എന്‍. ശക്തനെതിരെ കോണ്‍ഗ്രസ് റിബലായി നിന്ന് ഇടതു മുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാളിയും വിജയ പ്രതീക്ഷ തരുന്നില്ല.

ഇത്തവണ ഏതു മുന്നണി അധികാരത്തില്‍ വന്നാലും സ്ത്രീ പ്രാതിനിധ്യം കുറവായിരിക്കുമെന്ന കാ‍ര്യത്തില്‍ സംശയം ഇല്ല. പാര്‍ലിമെന്റില്‍ വനിതാ സംവരണം വേണമെന്ന് വാദിച്ചിരുന്നവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ ഗൌരവത്തില്‍ എടുത്തില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വര്‍ണ്ണത്തിന് പൊള്ളുന്ന വില
Next »Next Page » ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine