തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കോണ്‍ഗ്രസിന്‍റെ 38 എം. എല്‍. എ. മാര്‍ ഉമ്മന്‍ചാണ്ടി യെ ഏക കണ്ഠമായി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എം. എല്‍. എ. മാരുടെ ശുപാര്‍ശ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സര ത്തില്‍ നിന്ന് അവസാന നിമിഷം പിന്‍വാങ്ങിയ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല യാണ് ഇക്കാര്യം അറിയിച്ചത്.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണ ത്തിനുള്ള ആവശ്യം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആവുന്നത്.
1970 മുതല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു വരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്‍റെ ഭൂരിപക്ഷ ത്തിനാണ് വിജയിച്ചത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
പുത്തരിയില്‍ കല്ലുകടി…മാണി ഉടക്കി..ബുധനാഴ്ച ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയില്ല…