ഉടുമ്പന്‍ ചോല: കോണ്ഗ്രസിനെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരു കീറാമുട്ടിയാണ്. അതിനി ഹൈകമാണ്ട് വിചാരിച്ചാലും അങ്ങനയെ നടക്കൂ. അത് എല്ലാവരേക്കാളും ഏറെ ചെന്നിത്തലക്ക് അറിയാം. ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍ ശരിക്കും ഒരു തലവേദന ആയിരിക്കുകയാണ്. ഏറെ ആറ്റിക്കുറുക്കി ഉണ്ടാക്കിയ ലിസ്റ്റില്‍ കടന്നു കൂടിയിട്ടും ജോസിയുടെ കാര്യം പരുങ്ങലിലാണ്. ജോസിയെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിഷേധിച്ച് പത്ത് മണ്ഡലം പ്രസിഡന്റ് മാരാണ് രാജി വെച്ചത്. കൂടാതെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും ജോസിയെ മത്സരിപ്പിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ജോസിക്ക് പകരം ഇബ്രാഹിം കുട്ടി കല്ലാറിനെ മത്സരിപ്പിക്കണം എന്ന വാദം മുറുകുന്നിനിടെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് ചെന്നിത്തല അറിയിച്ചു എങ്കിലും മാറ്റണമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പരസ്യ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന്റെ അച്ചടക്ക നടപടികള്‍ കൊണ്ട് പ്രാദേശിക വികാരത്തെ ഒതുക്കുവാന്‍ ആകാത്ത സ്ഥിതിയില്‍ പ്രശ്നം വഷളായിരി ക്കുകയാണിപ്പോള്‍.
സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന വൈതരണി തന്നെ യാണ് തെരഞ്ഞെടുപ്പിനെക്കാള്‍ കടുപ്പമെന്നു വീണ്ടും തെളിയിക്കുകയാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രചരണ രംഗത്ത് ഇതിനോടകം ഏറെ മുന്നേറിയിട്ടുണ്ട്. ഇനി തര്‍ക്കങ്ങള്‍ പരിഹരിച്ച് ജോസി തന്നെ രംഗത്ത് വന്നാലും അത് വിജയ സാധ്യതയെ വളരെയധികം ദോഷകരമായി ബാധിക്കും.