തദ്ദേശ തെരഞ്ഞെടുപ്പ് : തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പുറത്തിറക്കും

January 19th, 2020

election-ink-mark-epathram

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേ ക്കുള്ള തെരഞ്ഞെടുപ്പു മായി ബന്ധ പ്പെട്ട് നിലവിലെ വോട്ടര്‍ പട്ടിക പുതു ക്കുന്ന തിനുള്ള കരട് വോട്ടര്‍ പട്ടിക ജനുവരി 20 തിങ്കളാഴ്ച പ്രസിദ്ധീ കരിക്കും.

941 ഗ്രാമ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പ്പറേഷ നുകള്‍ എന്നിവിട ങ്ങളിലെ വോട്ടര്‍ പട്ടിക യാണ് പുതുക്കുന്നത്.

2020 ജനുവരി 1 ന് മുന്‍പായി 18 വയസ്സു തികഞ്ഞ വര്‍ക്ക് വോട്ടര്‍ പട്ടിക യില്‍ ഓണ്‍ ലൈന്‍ അപേക്ഷ യിലൂടെ പേരു ചേര്‍ക്കാം. പട്ടിക യില്‍ തിരുത്തലുകള്‍, സ്ഥാന മാറ്റം എന്നിവ വേണ്ടവര്‍ക്കും ഈ അവസരം ഉപയോഗ പ്പെടുത്താം.എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലും വില്ലേജ് – താലൂക്ക് ഓഫീസു കളിലും വോട്ടര്‍ പട്ടിക പരി ശോധന ക്കായി ലഭിക്കും.

ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ യുള്ള ദിവസ ങ്ങളില്‍ വോട്ടര്‍ പട്ടിക സംബ ന്ധിച്ച അപേക്ഷ കളും ആക്ഷേപ ങ്ങളും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മാര്‍ക്ക് സമര്‍പ്പിക്കാം.

തിരുത്തലുകള്‍ക്കു ശേഷം ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീ കരിക്കും. പുതിയതായി പേര് ഉള്‍പ്പെടു ത്തുന്ന തിനും (ഫോറം – 4) തിരുത്തല്‍ വരുത്തു ന്നതിനും (ഫോറം – 6) പോളിംഗ് സ്റ്റേഷന്‍ / വാര്‍ഡ് എന്നിവ മാറ്റു ന്നതിനും (ഫോറം -7) വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍ പ്പിക്കണം. പട്ടിക യില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് (ഫോറം – 5) നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപ തെരഞ്ഞെടുപ്പ് : മൂന്നു സീറ്റില്‍ ഐക്യ മുന്നണി രണ്ട് സീറ്റില്‍ ഇടതു മുന്നണി

October 24th, 2019

logo-inc-cpm-congress-communist-party-election-2019-ePathram
തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് ഫലം. മൂന്നു മണ്ഡല ങ്ങളില്‍ ഐക്യ ജനാധി പത്യ മുന്നണിആധിപത്യം നേടി. രണ്ടു മണ്ഡലങ്ങള്‍ ഇടതു മുന്നണി പിടിച്ചെടുത്തു.

വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവയാണ് ഇടതു മുന്നണി വിജയിച്ച മണ്ഡലങ്ങള്‍. എറണാ കുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ ഐക്യ മുന്നണി നില നിറുത്തു കയും അരൂര്‍ പിടി ച്ചെടു ക്കുകയും ചെയ്തു.

ബി. ജെ. പി. ക്കു കേരള മണ്ണില്‍ വളക്കൂറ് ഇല്ല എന്നും ഈ ഉപ തെരഞ്ഞെടുപ്പ് വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഞ്ചു മണ്ഡല ങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ്

October 21st, 2019

logo-inc-cpm-congress-communist-party-election-2019-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമ സഭാ മണ്ഡലങ്ങളിലേ ക്കുള്ള ഉപ തെര ഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. രാവിലെ ഏഴു മണിക്കു തന്നെ പോളിംഗ് ആരംഭിച്ചു എങ്കിലും തുലാവര്‍ഷം ശക്തമായതോടെ വോട്ടര്‍ മാരുടെ കുറവ് പോളിംഗ് സ്റ്റേഷനു കളില്‍ അനുഭവ പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാ കുളം, മഞ്ചേ ശ്വരം എന്നീ അഞ്ച് നിയമ സഭ മണ്ഡല ങ്ങളിലെ വോട്ടര്‍ മാരാണ് ഇന്നു പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് സമയം. വൈദ്യുതി തകരാര്‍ മൂലം പല ബൂത്തു കളിലും പോളിംഗ് വൈകുന്നു എന്നാണ് വിവരം.

മഴ ശക്ത മായ തിനാല്‍ വോട്ടര്‍ മാരുടെ സൗകര്യത്തി നായി വോട്ടിംഗ് സമയം ദീര്‍ഘി പ്പിക്കും എന്നും അതി നുള്ള സാങ്കേതിക സാഹചര്യ ങ്ങള്‍ നിരീക്ഷിച്ചു വരി കയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

September 29th, 2019

election-ink-mark-epathram
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കുവാനുള്ള കേരള ത്തിലെ 4 സീറ്റുകളി ലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പട്ടികക്ക് എ. ഐ. സി. സി. അംഗീ കാരം നല്‍കി.

ടി. ജെ. വിനോദ് (എറണാകുളം), കെ. മോഹൻ കുമാർ (വട്ടിയൂർ ക്കാവ്), പി. മോഹൻ‌ രാജ് (കോന്നി), ഷാനി മോൾ ഉസ്മാൻ (അരൂർ) എന്നി വരുടെ ലിസ്റ്റി നാണ് സോണിയാ ഗാന്ധി അംഗീ കാരം നല്‍കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

September 29th, 2019

Congress-Kerala-epathram

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും എറണാകുളം ടി.ജെ വിനോദും മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

കെ.പി.സി.സി പ്രസിഡണ്ട് മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകിയിരുന്നു. ഇതിനാണ് പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് അംഗീകാരം നൽകിയത്. തർക്കം നിലനിൽക്കുന്ന കോന്നിയിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച പി.മോഹൻരാജിനെ തന്നെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മോഹൻരാജ് മുൻ ഡി.സി.സി പ്രസിഡണ്ടും പത്തനംതിട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാനുമാണ്.

വട്ടിയൂർകാവിൽ മുൻ എം.എൽ.എയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ മോഹൻകുമാർ മത്സരിക്കും. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു
Next »Next Page » നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine