മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു

September 28th, 2019

pala-mla-mani-c-kappan-ePathram
കോട്ടയം : പാലാ നിയമ സഭാ ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് അട്ടിമറി വിജയം നേടി ക്കൊടുത്ത് മാണി സി. കാപ്പൻ.

ഐക്യ ജനധിപത്യ മുന്നണി സ്ഥാനാർത്ഥി കേരള കോൺ ഗ്രസ്സിലെ ജോസ് ടോമിനെ  2943 വോട്ടു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്‍ (എൻ. സി. പി.) കേരള കോൺഗ്രസ്സ് കോട്ടയായ പാലാ പിടി ച്ചെടു ത്തത്. കെ. എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവു വന്നതാണ് പാലാ സീറ്റ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടു പ്പില്‍ യു. ഡി. എഫ്. പാലാ നിയമ സഭാ മണ്ഡല ത്തില്‍ നേടിയ 33472 എന്നുള്ള ഭൂരി പക്ഷ ത്തെ മറി കടന്നു കൊണ്ടാണ് മാണി സി. കാപ്പന്‍ അട്ടിമറി സൃഷ്ടി ച്ചിരി ക്കുന്നത് എന്നത് രാഷ്ട്രീയ വൃത്ത ങ്ങളെ ഞെട്ടിച്ചിരി ക്കുകയാണ്.

മാണി സി. കാപ്പന്‍ (54,137)  ജോസ് ടോം (51,194)  എന്‍. ഹരി (ബി. ജെ. പി. 18,044) എന്നിങ്ങനെ യാണ് വോട്ടിംഗ് നില വാരം.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്

September 26th, 2019

kv-thomas-george-alencherry-epathram

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യ പ്പെട്ട് പ്രൊഫ. കെ. വി. തോമസ് രംഗത്ത്. കൊച്ചി മേയറും ഡി. സി. സി. പ്രസിഡണ്ടു മായ ടി. ജെ. വിനോദ് എറണാകുളം മണ്ഡല ത്തില്‍ സ്ഥാനാര്‍ത്ഥിയാകും എന്നു കേട്ടി രുന്നു. ഐ – ഗ്രൂപ്പും കോണ്‍ഗ്രസ്സ് നേതൃത്വവും തമ്മിലുള്ള ധാരണ യുടെ അടിസ്ഥാന ത്തില്‍ ആയിരുന്നു ഇത്.

എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍, എറണാകുളം സീറ്റി ല്‍ തന്നെയും പരിഗണിക്കണം എന്ന് പ്രൊഫ. കെ. വി. തോമസ് ആവശ്യ പ്പെട്ടു.  ഇതോടെ എറണാകുളം മണ്ഡല ത്തില്‍ കോണ്‍ ഗ്രസ്സി ന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സങ്കീര്‍ണ്ണമായി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

July 7th, 2019

tn-prathapan-mla-ePathram
തൃശൂർ : ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് എ. ഐ. സി. സി. ക്കും കെ. പി. സി. സി. ക്കും നല്‍കി യിട്ടുണ്ട്.

എം. പി. എന്ന നിലയിൽ പാർല മെന്റ റി പാർട്ടി ക്കു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കേണ്ടി വരുന്ന തിനാല്‍ ഡി. സി. സി. പ്രസിഡണ്ടിനെ ചുമതല കൂടി കൊണ്ടു പോകാന്‍ കഴിയില്ല എന്നാണ് രാജി ക്കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി എന്ന് കെ.പി. സി. സി. വക്താവ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

May 23rd, 2019

Congress-Kerala-epathram
തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടു പ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി.

കേരള ത്തിലെ എല്‍. ഡി. എഫ്.- യു. ഡി. എഫ്. കക്ഷി കളെ ആകാംക്ഷ യുടെ മുള്‍ മുന യില്‍ നിറുത്തി ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭി ച്ചപ്പോള്‍ മാറിയും മറിഞ്ഞും ഭൂരി പക്ഷ നില മുന്നോട്ടു പോകുന്ന തിനിടെ, 20 സീറ്റു കളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധി പത്യ മുന്നണി വിജയ ക്കൊടി പാറിക്കും എന്നുള്ള ചിത്രം വ്യക്ത മാക്കി കൊണ്ടാണ് പതിനൊന്നു മണി യോടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരി ക്കുന്നത്.

മറ്റു ഇട ങ്ങളി ലേയും വോട്ടെണ്ണല്‍ പുരോ ഗമി ക്കു മ്പോള്‍ ബി. ജെ. പി. നേതൃ ത്വം നല്‍കുന്ന എന്‍. ഡി. എ. മുന്നണി കേവല ഭൂരി പക്ഷം നേടി കേന്ദ്ര ത്തില്‍ അധി കാര ത്തില്‍ എത്തും എന്നുള്ള ചിത്രവും വ്യക്ത മാവുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ്

May 19th, 2019

vs-achuthanandan-epathram

തിരുവനന്തപുരം : ഭരണപരിഷ്ക്കരണ കമ്മീഷനെയും,മുൻ എൽ ഡി എഫ് സർക്കാരിനെയും വിമർശിച്ച സി ദിവാകരനെതിരെ വി എസ് അച്യൂതാനന്ദൻ . ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വി എസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി .

ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവിലെന്നും വി എസ് ചൂണ്ടിക്കാട്ടി .

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്
Next »Next Page » വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine