തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ അതിന്റെ നിയന്ത്രണം തമിഴ് നാടും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമായി നടത്താന്‍ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത്തരമൊരു സംവിധാനം ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് ജലം നല്‍കുന്ന ശിരുവാണി അണക്കെട്ടില്‍ നിലവിലുണ്ട്. ഇത്തരമൊരു നിയന്ത്രണത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് കേരളത്തിന് തികച്ചും തുറന്ന സമീപനമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാടിന് ഇപ്പോള്‍ ലഭിക്കുന്ന അതെ അളവില്‍ ജലം പുതിയ അണക്കെട്ട് പണിതാലും ലഭ്യമാക്കും എന്ന കേരളത്തിന്റെ ഉറപ്പിന് ലഭിച്ച അംഗീകാരമാണ് പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലും പത്തു ശതമാനം കൂടുതല്‍ ജലം തമിഴ് നാടിന് നല്‍കാം എന്ന് കേരളം സമ്മതിച്ചതായി ചില സൂചനകള്‍ ഉണ്ട്.