- എസ്. കുമാര്‍
കോഴിക്കോട്: നാദാപുരം കുന്നംകോട് ടൌണിലുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റോഡിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകള്‍. രാവിലെ ഒമ്പതു മണിയോടെയാണ് നാദാപുരം പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി
- എസ്. കുമാര്‍
വായിക്കുക: അപകടം, കുറ്റകൃത്യം, ക്രമസമാധാനം, ദുരന്തം
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, ദുരന്തം, വന്യജീവി
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി കാണാന്‍ പല സ്‌ഥലങ്ങളില്‍ തമ്പടിക്കുന്നതു തടയണമെന്ന് പുല്ലുമേട് ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു സ്‌ഥലത്തുതന്നെ തീര്‍ഥാടകര്‍ കേന്ദ്രീകരിച്ചതാണ് അപകടകാരണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി മന്ത്രി വി.എസ്. ശിവകുമാറിനു കൈമാറി. കഴിഞ്ഞമാസം 17, 18 തീയതികള്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.
- ലിജി അരുണ്‍
വായിക്കുക: കേരള ഹൈക്കോടതി, ക്രമസമാധാനം, ദുരന്തം, മനുഷ്യാവകാശം
കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രാജ്യാന്തര മാനദണ്ഡമനുസരിച്ച് 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത് ശരിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്.
-