തിരുവനന്തപുരം : വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇതേ സംബന്ധിച്ച് പഠനം നടത്തിയ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.
സംസ്ഥാന ഭാവന നിര്‍മ്മാണ ബോര്‍ഡ്, സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പൊറേഷന്‍, പഴം – പച്ചക്കറി വികസന കൌണ്‍സില്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ള എല്ലാ കാര്‍ഷിക വായ്പ്പകളും ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കും, പലിശ എഴുതി തള്ളും എന്നിങ്ങനെയുള്ള കടാശ്വാസ നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മറ്റു വായ്പാ ദാതാക്കളായ സ്ഥാപനങ്ങളെയും സര്‍ക്കാരിന്റെ കടാശ്വാസ ശ്രമങ്ങളില്‍ പങ്കെടുപ്പിക്കും എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.