
കൊച്ചി : ഇരുചക്ര വാഹന ങ്ങളില്‍ യാത്ര ചെയ്യുന്ന നാലു വയസ്സിന് മുകളി ലുള്ള എല്ലാ വര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം എന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വാഹന ഗതാഗത നിയമ ത്തില്‍ ഭേദ ഗതി വരുത്തി ക്കൊണ്ട് നാലു വയസ്സിനു മുകളി ലുള്ള വര്‍ അടക്കം ഇരു ചക്ര വാഹ നങ്ങളിലെ പിന്‍സീറ്റ് യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്തരവ് ഇറക്കി യിരുന്നു.
ഈ നിയമം അതേപടി കേരള ത്തിലും നടപ്പാക്കണം എന്നാണ് ചീഫ് ജസ്റ്റിസ്സ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചി ന്റെ ഉത്തരവ്. നിയമം സംസ്ഥാനത്ത് കര്‍ശ്ശന മായി നടപ്പാക്കണം എന്നും ഹൈക്കോടതി സര്‍ക്കാരി നോട് നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.




കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.

























