പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി

May 6th, 2020

nedumbassery-airport-epathram

കൊച്ചി : വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്ന പ്രവാസികളെ സ്വീകരിക്കുവാൻ കൊച്ചി അ‌ന്താ രാഷ്ട്ര വിമാന ത്താവളം സജ്ജമായി. എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ രണ്ടു വിമാന ങ്ങള്‍ പ്രവാസി കളു മായി വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി യില്‍ എത്തും.

അബുദാബി – കൊച്ചി വിമാനം രാത്രി 9.40 നും ദോഹ – കൊച്ചി വിമാനം രാത്രി 10.45 നും എത്തിച്ചേരും.

ബഹ്റൈന്‍ – കൊച്ചി വിമാനം വെള്ളിയാഴ്ച രാത്രി 10.50 ന് ലാന്‍ഡ് ചെയ്യും.

ശനിയാഴ്ച രാത്രി 8.50 ന് മസ്‌ക്കറ്റ്- കൊച്ചി വിമാനവും രാത്രി 9.15 ന് കുവൈത്ത് – കൊച്ചി വിമാനവും എത്തും. എക്സ് പ്രസ്സ് കൂടാതെ എയര്‍ ഇന്ത്യയും സര്‍വ്വീസ് നടത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗ രേഖ അനുസരിച്ച് യാത്ര ക്കാരുടെ മുന്‍ ഗണനാ ലിസ്റ്റ് ഓരോ രാജ്യ ത്തെയും നയ തന്ത്ര കാര്യാലയ ങ്ങള്‍ തയ്യാ റാക്കി നല്‍കു കയും ഈ ലിസ്റ്റ് പ്രകാരം യാത്രി കര്‍ക്ക് ടിക്കറ്റ് അനുവദിക്കുക യുമാണ്. ഹാന്‍ഡ് ബാഗും (ഏഴ് കിലോ) 25 കിലോ ചെക്ക് ഇന്‍ ബാഗ്ഗേജും കൊണ്ടു വരാം.

ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നും പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാ ശ്ശേരിയിൽ എത്തും.

വൈറസ് വ്യാപനം തടയുന്നതി നായി എല്ലാ സുരക്ഷാ മുന്‍ കരുതലുകളും അതിനുള്ള ക്രമീ കരണ ങ്ങളും എയര്‍ പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തെർമൽ സ്കാനർ വഴിയാണ് യാത്ര ക്കാർ അകത്തു പ്രവേശിക്കുക. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ ഉടനെ പ്രത്യേകം ഐസൊലേറ്റ് ചെയ്യും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗ രേഖ തയ്യാറാക്കി

April 22nd, 2020

air-india-flight-kerala-government-return-of-expatriates-ePathram

തിരുവനന്തപുരം : വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ കേരള ത്തിലേക്ക് തിരികെ എത്തുന്ന പ്രവാസി കളെ സ്വീകരിക്കു വാനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കി.

തിരികെ എത്താൻ ആഗ്രഹിക്കുന്നവര്‍ കൊവിഡ്-19 ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവ് എന്ന് ഉറപ്പു വരുത്തി നോർക്ക യുടെ വെബ് സൈറ്റില്‍ (പ്രത്യേകം ഒരുക്കുന്ന വിഭാഗ ത്തില്‍) രജിസ്റ്റര്‍ ചെയ്യണം.

തിരികെ വരുന്ന പ്രവാസി കളുടെ മുൻഗണനാ ക്രമം :-

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും വിദേശത്തു കഴിയുന്നവർ, പ്രായം ചെന്നവര്‍, ഗർഭിണികൾ, കുട്ടി കൾ, രോഗി കൾ, വിസാ കാലാവധി പൂർത്തി യായ വർ, കോഴ്സു കൾ പൂർത്തി യായ സ്റ്റുഡന്റ് വിസ യില്‍ ഉള്ളവർ, ജയില്‍ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെ യാണ്.

പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ :-

വിമാന ത്താവള ങ്ങളിലെ പരിശോധന യില്‍ രോഗ ലക്ഷണ ങ്ങള്‍ കാണിക്കുന്ന വരെ ക്വാറ ന്റൈന്‍ സെന്റ റില്‍ അല്ലെങ്കില്‍ കൊവിഡ് ആശുപത്രി യിലേക്ക് മാറ്റും.

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളി ലേക്ക് അയക്കും. ഇവര്‍ 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ ത്തില്‍ വീടുകളില്‍ തന്നെ കഴിയണം.

വീടുകളിലേക്ക് പോകുന്നത് സ്വകാര്യ വാഹന ങ്ങളില്‍ ആയിരിക്കണം. ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.

സ്വീകരിക്കുവാന്‍ വിമാന ത്താവള ങ്ങളില്‍ എത്താന്‍ ബന്ധു ക്കള്‍ക്ക് അനുവാദം ഇല്ല. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലു കളിലും റിസോര്‍ട്ടു കളിലും ക്വാറന്റൈന്‍ ചെയ്യാം.

അതതു രാജ്യങ്ങളിൽ നിന്നു പ്രവാസി കൾ പുറപ്പെടു ന്നതിന്ന് എത്ര ദിവസ ത്തിനു ള്ളിൽ ടെസ്റ്റ് നടത്തണം എന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കും. കൊവിഡ്-19 ടെസ്റ്റ് സൗകര്യങ്ങള്‍ പ്രവാസി സംഘടനകൾ ഒരുക്കണം. കേരള ത്തിൽ നിന്ന് വിദേശ ത്തേക്കു പോകുന്ന യാത്ര ക്കാർക്കും പ്രോട്ടോക്കോൾ തയ്യാറാക്കണം.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ടിക്കറ്റ് ബുക്കിംഗിനു മുന്‍ഗണന ലഭിക്കുക യില്ല. വിദേശ ത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുമായി 3 ലക്ഷം മുതൽ 5.5 ലക്ഷം വരെ മലയാളി കൾ ഒരു മാസത്തിനകം കേരള ത്തിലേക്ക് തിരികെ എത്തും എന്നാണ് കണക്കു കൂട്ടല്‍.

* updates – corona- virus 

Tag : വിമാനം  ,  Covid-19, AirIndia

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി

February 17th, 2020

air india_epathram

കരിപ്പൂര്‍: 5 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് 747-400 വിമാനം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു. നാളെ മുതല്‍ കോഴിക്കോട്-ജിദ്ദ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമാണ് സര്‍വീസ് നടത്തുക. പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്നുള്ള 2 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്ക് കയറ്റാം. ഈ വിമാനത്തിന് കരിപ്പൂരില്‍ രാത്രികാല സര്‍വീസിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രി വിലക്ക് 6 മാസത്തിന് ശേഷം പുന:പരിശോധിക്കും.

റണ്‍വേ നവീകരണത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
Next » കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം »



  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine