
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബ്ബന്ധം എന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ യുള്ള എല്ലാ സ്ഥാപന ങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം.
പ്രവർത്തനക്ഷമം അല്ലാത്ത ഫോൺ കണക്ഷനുകൾ ശരിയാക്കി എടുക്കു വാൻ നടപടി വേണം. അത് സാദ്ധ്യമല്ല എങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ട റുടെ അനുമതിയോടെ പുതിയ ഫോൺ കണക്ഷൻ എടുക്കണം. കാര്യങ്ങൾ അറിയുവാനായി സ്ഥാപന ങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസു കൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാ ഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തി. തുടര്‍ന്നാണ് പുതിയ തീരുമാനം.
ഓഫീസിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടി സ്ഥാന ത്തിൽ ഓഫീസ് ജീവനക്കാർക്ക് ഉത്തരവ് വഴി ചുമതല നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുക യാണ് എങ്കില്‍ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം.
തുടർ നടപടി രണ്ടാഴ്ചയില്‍ ഒരിക്കൽ ഓഫീസ് മേധാവി വിലയിരു ത്തണം. ഓഫീസ് പരിശോധനാ വേള യിൽ ബന്ധപ്പെട്ട അധികാരികൾ രജിസ്റ്റർ നിർബന്ധമായും പരിശോ ധിക്കണം. അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയ ത്തിന്റെ ഫോൺ നമ്പർ, ഔദ്യോ ഗിക ഇ-മെയിൽ ഐ. ഡി. എന്നിവ നിർബ്ബന്ധമായും ഉൾപ്പെടുത്തണം.
സ്‌കൂൾ / ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസു കളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തണം.
ഈ ഉദ്യോ സ്ഥന്റെ പേരു വിവരം ഫോൺ നമ്പർ സഹിതം ജില്ലാ തലത്തിൽ ക്രോഡീകരിച്ച് ഒ. & എം. സെക്ഷനി ലേക്ക് നൽകണം. ഉത്തരവ് ലഭ്യമായി 10 ദിവസ ങ്ങൾക്ക് ഉളളിൽ സ്‌കൂൾ / സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് എക്‌സൽ ഫോർമാറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ. & എം. സെക്ഷനിലെ supdtam. dge @ kerala. gov. in എന്ന ഇ- മെയില്‍ വിലാസത്തിൽ ലഭ്യമാക്കണം എന്നും ഉത്തരവിൽ പറയുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസു കളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യ ക്ഷമവും ആക്കി മാറ്റാന്‍ ഈ നടപടികൾ സഹായിക്കും എന്ന് വകുപ്പു മന്ത്രി വി. ശിവൻ കുട്ടി വ്യക്തമാക്കി. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ നടപടികൾ ഏറെ ഗുണം ചെയ്യും എന്നും മന്ത്രി കൂട്ടിച്ചേർത്തു.