തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കുവാന്‍ കഴിയില്ല എന്നു കേരള സര്‍ക്കാര്‍.
ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മുഗള്‍ രാജ വംശ ത്തെക്കുറിച്ചുള്ള ചരിത്രം, രാജ്യം ഒന്നാകെ ഉറ്റു നോക്കിയ കര്‍ഷക സമരങ്ങള്‍ എന്നിവ പാഠ ഭാഗ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരളം നിരസിച്ചത്. ഇതു സംബന്ധിച്ചുള്ള എസ്. സി. ഇ. ആര്‍. ടി. റിപ്പോര്‍ട്ട് (SCERT Kerala) ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കൈമാറി.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. (NCERT) പാഠ ഭാഗങ്ങള്‍ വെട്ടി ചുരുക്കുന്നത്. പഠന ഭാരം കുറക്കുവാന്‍ വേണ്ടി യാണ് ഇത് എന്നാണ് ന്യായീകരണം.
കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ. സി. ആർ. ടി.യുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് എസ്. സി. ഇ. ആർ. ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ പാഠ ഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.