വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

December 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപ എക്‌സ്‌-ഗ്രേഷ്യ ധന സഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്കു താഴെ യുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധന സഹായവും ലഭിക്കുന്നതിന് റിലീഫ് കേരള എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.

കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കു കൂടെ സമർപ്പിക്കണം എന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

December 14th, 2021

bank-note-indian-rupee-2000-ePathram
കൊച്ചി : പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരി ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 16 വ്യാഴം, 17 വെള്ളി ദിവസങ്ങളില്‍ പണി മുടക്കുന്നു.

രണ്ട് പൊതു മേഖലാ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്വകാര്യവല്‍ക്ക രിക്കും എന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് (യു. എഫ്. ബി. യു.) എന്ന സംഘടന രണ്ടു ദിവസത്തെ പണി മുടക്കിന്ന് ആഹ്വാനം ചെയ്തിരി ക്കുന്നത്. ഇതിന്റെ ഭാഗമായി #BankBachao_DeshBachao എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായി.

ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന് എസ്. ബി. ഐ., പി. എന്‍. ബി.,ആര്‍. ബി. എല്‍. തുടങ്ങിയ ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബാങ്കുകളുടെ ദൈനം ദിന പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

October 9th, 2021

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാല ക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ല കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർ ത്തിക്കുന്നു. അതിൽ 114 കുടുംബ ങ്ങളിലെ 452 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്ത പുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പു കളിൽ 581 പേരുണ്ട്. എല്ലാ ജില്ല യിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍

October 8th, 2021

monsoon-rain-school-holidays-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കു ന്നതിനുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരി ക്കുന്നത്.

നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തി ക്കുമ്പോൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങ ളാണ് മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ഉച്ച വരെ മാത്രമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ച കളിലും പ്രവര്‍ത്തി ദിനങ്ങള്‍ ആയിരിക്കും.

ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെ യുളള കുട്ടി കള്‍ക്കും 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിൽ എത്തുവാന്‍ പാടുള്ളൂ. ഭിന്നശേഷി ക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. കുട്ടികൾ സ്കൂളിലും ക്ലാസ്സുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

വീട്ടില്‍ കൊവിഡ് പോസിറ്റീവ് കേസു കളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസ്സില്‍ എത്തുന്ന കുട്ടി കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ബസ്സ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാന ത്തില്‍ ബസ്സ് വിട്ടു നല്‍കും. ഇതില്‍ കുട്ടി കളുടെ യാത്ര സൗജന്യം ആയിരിക്കും. ബസ്സുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്‌സിനേറ്റഡ് ആയിരിക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
Next »Next Page » മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine