- ലിജി അരുണ്‍
വായിക്കുക: അപകടം, കുട്ടികള്‍
തിരുവനന്തപുരം : വിമാനത്തിന്റെ ഹൈഡ്രോളിക്ക് സംവിധാനത്തിന് തകരാറ് സംഭവിച്ചതിന്റെ തുടര്‍ന്ന് 123 യാത്രക്കാരുമായി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിക്കുന്നു.
11:45ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ടാതായിരുന്നു ഈ വിമാനം. എന്നാല്‍ യന്ത്ര തകരാറ് കണ്ടു പിടിച്ചതോടെ അടിയന്തിര സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയ ശേഷം വിമാനം 12:15നാണ് അടിയന്തിരമായി നിലത്തിറക്കിയത്.
- ജെ.എസ്.
വായിക്കുക: അപകടം, വിമാന സര്‍വീസ്
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഇപ്പോള്‍ വെളിപ്പെട്ട മറ്റൊരു അപകടം സൂചിപ്പിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി അപകടം ഉണ്ടായതിന്റെ രണ്ടു ദിവസം മുന്‍പ് മറ്റൊരു അപകടം കൂടി ഇവിടെ നടന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. അബുദാബിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍ വിമാനത്തിന്റെ വാല്‍ റണ്‍വേയില്‍ ഉരഞ്ഞതാണ് അപകടത്തിന് കാരണമായത്. പൊങ്ങി ഉയര്‍ന്ന വിമാനത്തിന്റെ പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം തിരികെ ഇറക്കാന്‍ അനുമതി ചോദിച്ചു. 90 മിനിറ്റോളം പറയുന്നതിനു ശേഷം വിമാനം തിരികെ കൊച്ചി വിമാനത്താവളത്തില്‍ തന്നെ തിരികെ ഇറക്കി.
190 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ രണ്ടു പൈലറ്റുമാരെയും താല്‍ക്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി.
- ജെ.എസ്.
വായിക്കുക: അപകടം, വിമാന സര്‍വീസ്
കൊച്ചി : താഴെ ഇറക്കുന്നതിനിടെ തെന്നി അപകടത്തില്‍ പെട്ട ഗള്‍ഫ് എയര്‍ വിമാനം തിരകെ റണ്‍വേയിലേക്ക് നീക്കം ചെയ്തു. വന്‍ ക്രെയിനുകളോടെ സഹായത്തോടെ ബോംബെയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് വിമാനത്തെ മണ്ണില്‍ നിന്നും ഉയര്‍ത്തി തിരികെ എത്തിച്ചത്. റണ്‍വേ പൂര്‍വ സ്ഥിതിയില്‍ ആയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: അപകടം, വിമാന സര്‍വീസ്
കൊച്ചി : ബഹറൈനില്‍ നിന്നും 137 യാത്രക്കാരുമായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി ഉണ്ടായ അപകടത്തില്‍ 7 യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിട്ടില്ല. ചെറു വിമാനങ്ങള്‍ക്ക് ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാവുന്നതാണ് എന്ന് വിമാനത്താവള മേധാവി എ. സി. കെ. നായര്‍ അറിയിച്ചു.
ഗള്‍ഫ് എയറിന്റെ ജി. എഫ്. 270 എന്ന ഫ്ലൈറ്റാണ് ഇന്ന് പുലര്‍ച്ചെ 4:10ന് 137 യാത്രക്കാരും 7 ജീവനക്കാരുമായി ബഹറൈനില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡ് ചെയ്യുവാനുള്ള ശ്രമത്തില്‍ റണ്‍വേയില്‍ നിന്നും തെന്നി പോവുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ അടിയന്തിര നിര്‍ഗ്ഗമന വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. ഇതേ തുടര്‍ന്ന് കാല്‍ ഒടിഞ്ഞ ഒരു യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ ഉള്ള മറ്റു യാത്രക്കാരെ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.
കാറ്റും മഴയും മൂലമാവും അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
- ജെ.എസ്.
വായിക്കുക: അപകടം, വിമാന സര്‍വീസ്