കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ വനത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ സുരക്ഷിതരായി തിരിച്ചെത്തി. ഉനൈസ്, റിസ്‌വാന്‍, അസ്കര്‍, സിറാജ് എന്നിവരാണ് വഴിതെറ്റിയതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ ഒരു ദിവസം കഴിച്ചുകൂട്ടേണ്ടി വ്നനത്. രാവിലെ വനത്തിനുള്ളില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് ഉള്‍ക്കാട്ടില്‍ അകപ്പെടുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ അന്വേഷിച്ചു പോയ പോലീസുകാര്‍ക്കും വഴിതെറ്റിയിരുന്നു.
മൊബൈല്‍ ഫോണ്‍ വഴി തങ്ങള്‍ സുരക്ഷിതരാണെന്ന് വിദ്യാര്‍ഥികള്‍ വീട്ടുകാരെ അറിയിച്ചു. നാട്ടുകാരും പോലീസും കേരള-കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും വനത്തിനുള്ളില്‍ ഏതു ഭാഗത്താണ് ഇവര്‍ അകപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കുവാനും സാധിച്ചില്ല. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ കൊടിങ്കലില്‍ ഉള്ള ആദിവാസി കോളനിയില്‍ ഇവ എര്‍ത്തിപ്പെടുകയായിരുന്നു. അവശരായി കാണപ്പെട്ട ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ആദിവാസികള്‍ ചെയ്തു കൊടുത്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍