മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം

July 13th, 2014

കൊച്ചി: പ്രധാമന്ത്രി നരേന്ദ്ര മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തിക്കൊണ്ട് കത്തോലിക്ക പ്രസിദ്ധീകരണമായ സണ്‍ഡെ ശാലോമിന്റെ മുഖപ്രസംഗം. മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണെന്നും മോദി സര്‍ക്കാരിനെ പ്രാര്‍ഥനയിലൂടെ താങ്ങിനിര്‍ത്തേണ്ടത് ഒരോ കത്തോലിക്കന്റേയും കടമയാണെന്നും മുഖലേഖനത്തില്‍ പറയുന്നു. ശത്രുവെന്ന് കരുതുന്നവരിലൂടെ പോലും ദൈവത്തിനു വിശ്വാസികളെ അനുഗ്രഹിക്കാം. അതുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിലൂടെ ദൈവം നാടിനേയും സഭയേയും അനുഗ്രഹിക്കും എന്നാണ് ലേഖനം പ്രത്യാശപ്രകടിപ്പിക്കുന്നത്. രാജ്യ നന്മയ്ക്കും നല്ല സര്‍ക്കാരിനും വേണ്ടിയാണ് പ്രാര്‍ഥിച്ചതെങ്കില്‍ ദൈവം നല്‍കിയത് ഏറ്റവും നല്ലതതു തന്നെ എന്ന് വിശ്വസിച്ച് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം.

മോദിയെ പുകഴ്ത്തുന്നതിനൊപ്പം യു.പി.എയെ കണിശമായി വിമര്‍ശിക്കുവാനും മടിക്കുന്നില്ല സണ്‍ഡെ ശാലോം. അധികാരം ദുഷിപ്പിക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ്സിന്റേയും സഖ്യകക്ഷികളുടേയും പരാജയം ഇന്തയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടേ നല്ല ഭാവിക്കും അത്യാവശ്യമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഒരേ പാര്‍ട്ടി തന്നെ അധികാരം കയ്യാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാകുമെന്നും ഭരണം ജീര്‍ണ്ണിക്കുമെന്നും ലേഖനം പറയുന്നു. ആഹ്വാനം ചെയ്യുന്നു.

ഒറ്റക്ക് ഭരിക്കുവാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യകക്ഷികളുടെയെല്ലാം ഇംഗിതത്തിനു വഴങ്ങേണ്ടിവരുമെന്നും അതിനാല്‍ ഭരിക്കുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് ശക്തമായ ഭരണം കാഴ്ചവെക്കുക സാധ്യമല്ല. പ്രാദേശിക പാര്‍ട്ടികളുടെ അഴിമതിയും സ്വാര്‍ഥതയും രാജ്യത്തിനു വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.ഒറ്റക്ക് ഭൂരിപക്ഷം ഉള്ള പാര്‍ട്ടി ഭരിക്കുന്നത് കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും ഭരണത്തിനുണ്ടക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലം ദൈവ കരങ്ങളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ദൈവ കൃപ ലഭിക്കുവാന്‍ പ്രാര്‍ഥിക്കണമെന്നാണ് സണ്‍ഡെ ശാലോം വിശ്വാസികളോട് പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി

June 5th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി. കേസിലെ മൂന്നും നാലും പ്രതികളായ ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നീ ഡി. വൈ. എഫ്. ഐ. നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി പരിസ്ഥിതി പുരസ്കാരം നല്‍കിയത്. കേസില്‍ പിടികിട്ടാ പുള്ളിയായ ബിനോയ് കുര്യന്‍ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം വാങ്ങിയത്. ജില്ലാ ഭരണകൂടമാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. പേരു വിളിക്കാതെ സംഘടനയുടെ പേരിലായിരുന്നതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം

January 14th, 2014

kr-meera-epathram

കൊച്ചി : 2013ലെ ഓടക്കുഴല്‍ പുരസ്കാരം പ്രമുഖ സാഹിത്യ കാരി കെ. ആർ. മീരയ്ക്ക്. ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മ സംഘര്‍ഷ ങ്ങള്‍ ചിത്രീകരിച്ച ‘ആരാച്ചാർ’ എന്ന നോവലിനാണ് അവാര്‍ഡ്. മാധ്യമം ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീ കരിച്ച തായിരുന്നു ആരാച്ചാർ.

പതിനായിരം രൂപയും ഫലക വുമാണ് പുരസ്കാരം. ഡോ. ഇ. വി. രാമകൃഷ്ണന്‍, ജി. മധു സൂദനന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് പുരസ്കാരം നിര്‍ണയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല മന്ത്രിയായി അധികാരമേറ്റു

January 1st, 2014

ramesh-chennithala-epathram
തിരുവനന്തപുരം : ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല മന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പു കളാണ് രമേശ് വഹിക്കുക.

രാവിലെ 11.20നു ഗവര്‍ണ റുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പരിസരത്ത് താല്‍ക്കാലിക മായി ഒരുക്കിയ പന്തലിൽ ആയിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

മുഖ്യമന്ത്രിയും മറ്റു മന്ത്രി മാരും വിവിധ ഘടക കക്ഷി നേതാക്കളും അടക്കമുള്ള പ്രമുഖ രെല്ലാം ചടങ്ങില്‍ പങ്കെടുത്തു. നീണ്ട ഒരു ഇടവേള യ്ക്കു ശേഷമാണു രമേശ് മന്ത്രി യാകുന്നത്. മുപ്പതാം വയസി ലാണ് രമേശ് ആദ്യം മന്ത്രിയായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

15 of 241014151620»|

« Previous Page« Previous « മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
Next »Next Page » മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു »



  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine