അഡ്വ. കെ. വി. പ്രകാശിനും ഡി. ബി. ബിനുവിനും അനന്തകീര്‍ത്തി പുരസ്കാരം

December 11th, 2012

kv-prakash-db-binu-epathram

കൊച്ചി: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി. ബി. ബിനുവിനും ഹൈക്കോടതിയിലെ അഭിഭാഷകന്‍ കെ. വി. പ്രകാശിനും മികച്ച സമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അനന്തകീര്‍ത്തി പുരസ്കാരം. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. ടി. വി. അനന്തന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. വിവരാവകാശ നിയമത്തെ കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിനും ഒപ്പം അതിന്റെ സാധ്യതകള്‍ പൊതു നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും അഡ്വ. ഡി. ബി. ബിനു വലിയ പരിശ്രമങ്ങളാണ് നടത്തി വരുന്നത്. സുനാമി ഫണ്ട് ദുരുപയോഗം, ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡി. ബി. ബിനു പുറത്തു കൊണ്ടുവന്നിരുന്നു.

പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രസക്തിയുള്ള കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് അഡ്വ. പ്രകാശിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഇദ്ദേഹം പുസ്തകം രചിക്കുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12 നു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരും, ജസ്റ്റിസ് പയസ് കുര്യാക്കോസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിസ് കേരള 2012 : ദീപ്തി സതി

October 21st, 2012

miss-kerala-2012-deepthi-sathi-ePathram
കൊല്ലം : മിസ് കേരള 2012 സൗന്ദര്യറാണിയായി ദീപ്തി സതി തെരഞ്ഞെടുക്ക പ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ് സാനിക നമ്പ്യാരും തേര്‍ഡ്‌ റണ്ണര്‍ അപ്പ് രശ്മി നായരും ആയി. സാരി, കാഷ്വല്‍, ഗൗണ്‍ എന്നീ മൂന്നു വിഭാഗ ങ്ങളില്‍ ആയാണ് മത്സരം നടന്നത്. മിസ് ഫോട്ടോ ജനിക് പുരസ്‌കാരവും ദീപ്തി സതി കരസ്ഥമാക്കി.

മറ്റ് വിഭാഗ ങ്ങളും അവയിലെ ജേതാക്കളും :
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ : ധന്യ ഉണ്ണിക്കൃഷ്ണന്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് : റോഷ്‌നി ഈപ്പന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ : മേയ്‌സ് ജോണ്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് : സാനിയ സ്റ്റാന്‍ലി, മിസ് ബ്യൂട്ടി സെ്‌മെല്‍ : ഷാരു പി.വര്‍ഗീസ്, മിസ് ടാലന്റഡ് : ഐശ്വര്യ ജോണി, മിസ് കണ്‍ജീനിയാലിറ്റി : രശ്മി നായര്‍, മിസ് പെര്‍ഫക്ട്ജന്‍ : സാനിക നമ്പ്യാര്‍, മിസ് സെന്‍ഷ്വാലിറ്റി : മിഥില മോഹന്‍, മിസ് വൈവേഷ്യം : ശ്രുതി റാം.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വി. കെ. പ്രകാശ്, മോഡല്‍ അനുപമ ദയാല്‍, നടന്‍ രാജീവ് പിള്ള, നര്‍ത്തകിയും സീരിയല്‍ നടിയുമായ ആശാ ശരത്, വി. എസ്. പ്രദീപ്, രാഹൂല്‍ ഈശ്വര്‍, മോഡലും ഫെമിന മിസ് എര്‍ത്തുമായ ഹസ്‌ലിന്‍ കൗര്‍ എന്നിവരടങ്ങിയ ജൂറിയാണ് മത്സരം വിലയിരുത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സേവനം സാരഥികൾക്ക് സ്വീകരണം

September 5th, 2012

sevanam-adoor-epathram

അടൂർ : സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ് കുമാർ, സെൻട്രൽ കമ്മിറ്റി അംഗം അനിൽ തടാലിൽ എന്നിവർക്ക് എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റേയും കേരള കൌമുദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദീർഘ കാലം പ്രവാസികൾ എന്ന നിലയിലും, ജീവകാരുണ്യ രംഗത്ത് ഇവരുടെ സേവനം പരിഗണിച്ചുമാണ് സ്വീകരണം. അടൂരിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാലും, വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറും ചേർന്ന് ഇവരെ പൊന്നാട അണിയിച്ചു.

sevanam-adoor-sndp-epathram

എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ പ്രസിഡണ്ട് നിബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്

August 22nd, 2012

irfan-epathram

കുനിയില്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച മലയാളിതാരം  കെ.ടി. ഇര്‍ഫാന്  ജന്മനാടിന്റെ ഉജ്ജ്വലമായ സ്വീകരണം. കോഴിക്കോട് വിമാനത്താവളം മുതല്‍ കുനിയില്‍ വരെ നാടിന്റെ ഹൃദ്യമായ വരവേല്പാണ് ജനങ്ങള്‍ നല്‍കിയത്.ഇടയ്ക്ക് ചിലര്‍ വഴിതടഞ്ഞു നിര്‍ത്തി പൂമാലയും പൂച്ചെണ്ടും കൊണ്ട് മൂടി. ഉച്ചക്ക് ഒരുമണിയോടെ കരിപ്പൂരിലെത്തിയ ഇര്‍ഫാനെ സ്വീകരിക്കുവാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ ഒരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഒളിമ്പ്യന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. കുടുംബത്തോടൊപ്പം അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും എത്തിയിരുന്നു.
തുറന്ന വാഹനത്തില്‍   കുനിയില്‍  അല്‍ അന്‍‌വര്‍ സ്കൂളിന്റെ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ വേദിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു. കുനിയിലെ നാട്ടുവഴികളില്‍ നിന്നും ആരംഭിച്ച നടത്തത്തിലൂടെ ലണ്ടന്‍ ഒളിമ്പിക്സ് വേദിയില്‍ചെന്നെത്തിയ  ഇര്‍ഫാനെ കൂട്ടുകാരും നാട്ടു കാരും ചേര്‍ന്ന് സ്നേഹാദരങ്ങള്‍ കൊണ്ട് മൂടി. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഇര്‍ഫാന്‍ വിനയാന്വിതനായി.
താന്‍ സ്വപ്നത്തില്‍ പോലും കാണാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ കയറാനായതും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കും ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതുമായ അനുഭവങ്ങള്‍ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു. കായിക താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സൂചിപ്പിക്കുവാന്‍ ഇര്‍ഫാന്‍ മറന്നില്ല. കണ്ണൂരില്‍ നിന്നും ഉള്ള രാജു എന്ന വ്യക്തിയും നടന്‍ പത്മശ്രീ മോഹന്‍ലാലും തനിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്സില്‍ മെഡല്‍ ഒന്നും നേടിയില്ലെങ്കിലും ഇര്‍ഫാന്റെ നടത്തം ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല ദേശീയ റിക്കോര്‍ഡിടുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ഒളിമ്പ്യന്‍ ഇര്‍ഫാന് ജന്മനാടിന്റെ വരവേല്പ്

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍‌ പ്രഖ്യാപിച്ചു

August 1st, 2012

subhash-chandran-epathram

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍: സുഭാഷ്‌ ചന്ദ്രന്‍ (മനുഷ്യന് ഒരാമുഖം), കവിത: കുരീപുഴ ശ്രീകുമാര്‍ (കീഴാളന്‍ ),  ചെറുകഥ: യു. കെ. കുമാരന്‍ (പോലീസുകാരന്റെ പെണ്മക്കള്‍), നാടകം: ബാലസുബ്രമണ്യം (ചൊല്ലിയാട്ടം), സാഹിത്യ വിമര്‍ശനം: ബി. രാജീവന്‍ (വാക്കുകളും വസ്തുക്കളും), ഹാസ്യ സാഹിത്യം: ലളിതാംബിക (കളിയും കാര്യവും), ജീവചരിത്രം: കെ. ആര്‍. ഗൌരിയമ്മ (ആത്മകഥ), യാത്രാവിവരണം: ടി. എന്‍ . ഗോപകുമാര്‍ (വോള്‍ഗയുടെ തരംഗങ്ങള്‍), വൈജ്ഞാനിക സാഹിത്യം: എന്‍ . എസ്. രാജഗോപാലന്‍ (ഈണവും താളവും), വിവര്‍ത്തനം: കെ. ബി. പ്രസന്നകുമാര്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ  പുരസ്കാരങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

16 of 231015161720»|

« Previous Page« Previous « ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍
Next »Next Page » ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം »



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine