ലക്ഷ്മി ആനന്ദ്‌ സൌന്ദര്യ റാണിയായി

November 6th, 2011

miss-south-india-lakshmi-anand-epathram

കൊച്ചി : കൊച്ചിയില്‍ നടന്ന 9 ആമത് വനിതാ സൌന്ദര്യ മല്‍സരത്തില്‍ ദക്ഷിണേന്ത്യന്‍ സൌന്ദര്യ റാണിയായി ബാംഗ്ലൂര്‍ സ്വദേശിനി ലക്ഷ്മി ആനന്ദ്‌ തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ എലിസബത്ത്‌ താടിക്കാരന് രണ്ടാം സ്ഥാനവും യാമിനി ചന്ദറിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഒരു ലക്ഷ്മ രൂപയാണ് സമ്മാനത്തുക. ലോക സുന്ദരീ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പാര്‍വതി ഓമനക്കുട്ടന്‍, നടന്‍ ശ്രീകാന്ത്‌, മോഡല്‍ റിച്ച, പൂജ ബമ്ര എന്നിവര്‍ അടങ്ങിയ പാനല്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. കൊച്ചി ഗോകുലം പാര്‍ക്ക്‌ ഇന്‍ ഹോട്ടലില്‍ വെച്ചായിരുന്നു മല്‍സരം.

- സുബിന്‍ തോമസ്‌

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടു-ജി സ്‌പെക്ട്രം കുംഭകോണം പുറത്ത് കൊണ്ടു വന്ന ഗോപീകൃഷ്ണന് എ.വി. പുരസ്‌കാരം

October 26th, 2011

Gopikrishnan-epathram

കൊച്ചി: എ.വി. അബ്ദുറഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എ.വി. പുരസ്‌കാരത്തിന് പത്രപ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്ണന്‍ അര്‍ഹനായി. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘പയനിയറി’ ന്റെ ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന ജെ. ഗോപീകൃഷ്ണന്‍ ടു-ജി സ്‌പെക്ട്രം കുംഭകോണം പുറത്ത് കൊണ്ടു വന്നതിലൂടെ ജനശ്രദ്ധ നേടിയിരുന്നു.
നവംബര്‍ രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന എ.വി. അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ജഡ്ജിങ് കമ്മറ്റി അംഗങ്ങളായ ടി.എ. അഹമ്മദ് കബീര്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, കെ.എം. റോയ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യേശുദാസിനെ ആദരിക്കും

October 25th, 2011

തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ. യേശുദാസിനെ കേരള സര്‍ക്കാര്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കി ആദരിക്കും. സാംസ്കാരിക മന്ത്രി കെ. സി. ജോസഫ്‌ ഇന്ന് നിയമ സഭയില്‍ അറിയിച്ചതാണ് ഈ കാര്യം. ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സാക്ഷരതയില്‍ കേരളം മുന്നില്‍ തന്നെ

October 23rd, 2011

literacy-mission-kerala-epathram

തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നും സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കേരളം എന്ന് ദേശീയ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ദേശീയ വികസന വര്‍ദ്ധനവ്‌ 21 ശതമാനം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യം, ശുചിത്വം, പോഷണം എന്നീ രംഗങ്ങളില്‍ വന്‍ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ ആയുര്‍ ദൈഘ്യം 74 വയസാണ്. ഇത് വികസിത രാഷ്ട്രങ്ങളുടേതിന് ഒപ്പം വരും. ഇത്തരമൊരു നേട്ടം കേരളത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞത് മികച്ച ആരോഗ്യ പരിപാലന സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മോശമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പതിനായിരം പേര്‍ക്ക് 30 ആശുപത്രി കിടക്കകള്‍ ചൈനയില്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ശരാശരി കേവലം ഒന്പതാണ്.

ഫോട്ടോ കടപ്പാട് : http://emotionalliteracymission–kerala.blogspot.com/

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 221016171820»|

« Previous Page« Previous « പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
Next »Next Page » അനുഭവ സമ്പത്ത് കഥയാക്കിയ സി.വി. ശ്രീരാമൻ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine