കൊച്ചി: ഭാഷാ ഗവേഷണ പഠന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗുണ്ടര്‍ട്ട് അവാര്‍ഡ് 2011ന് ഡോ. എം. സുഹറാബി, ഡോ. കെ. വി. തോമസ്, എന്‍. കെ. എ. ലത്തീഫ് എന്നിവര്‍ അര്‍ഹരായി. കെ. പി. സുധീര, ഡോ. എം. എസ്. മുരളീധരന്‍, ശാഹുല്‍ വാടാനപ്പള്ളി, കാതിയാളം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
2011 ഒക്ടോബര്‍ 3 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഷാ സംഗമത്തില്‍ കേന്ദ്ര ഭക്ഷ്യ – പൊതു വിതരണ മന്ത്രിയും ഗ്രന്ഥകാരനുമായ പ്രൊഫ. കെ. വി. തോമസ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
പി. എ. സീതി മാസ്റ്റര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ അഡ്വ. കെ. എ. ജലീല്‍ അദ്ധ്യക്ഷന്‍ ആയിരിക്കും. കെ. പി. ധന പാലന്‍ എം. പി., കൊച്ചി നഗര സഭ ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി. എന്നിവര്‍ ജേതാക്കള്‍ക്ക് പൊന്നാട അണിയിക്കും. പ്രൊഫ. എം. തോമസ് മാത്യു, എം. വി. ബെന്നി, ജോണ്‍ ഫെര്‍ണാണ്ടസ്, അബ്ദുല്ല മട്ടാഞ്ചേരി, എച്ച്. ഇ. മുഹമ്മദ് ബാബുസേട്ട്, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡണ്ട് കെ. എ. ജബ്ബാരി, അഡ്വ. പി. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിക്കും.