സാക്ഷരതയില്‍ കേരളം മുന്നില്‍ തന്നെ

October 23rd, 2011

literacy-mission-kerala-epathram

തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നും സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കേരളം എന്ന് ദേശീയ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ദേശീയ വികസന വര്‍ദ്ധനവ്‌ 21 ശതമാനം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യം, ശുചിത്വം, പോഷണം എന്നീ രംഗങ്ങളില്‍ വന്‍ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ ആയുര്‍ ദൈഘ്യം 74 വയസാണ്. ഇത് വികസിത രാഷ്ട്രങ്ങളുടേതിന് ഒപ്പം വരും. ഇത്തരമൊരു നേട്ടം കേരളത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞത് മികച്ച ആരോഗ്യ പരിപാലന സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മോശമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പതിനായിരം പേര്‍ക്ക് 30 ആശുപത്രി കിടക്കകള്‍ ചൈനയില്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ശരാശരി കേവലം ഒന്പതാണ്.

ഫോട്ടോ കടപ്പാട് : http://emotionalliteracymission–kerala.blogspot.com/

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുണ്ടര്‍ട്ട് പുരസ്കാര ദാനം

October 3rd, 2011

dr-herman-gundert-epathram

കൊച്ചി: ഭാഷാ ഗവേഷണ പഠന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗുണ്ടര്‍ട്ട് അവാര്‍ഡ്‌ 2011ന് ഡോ. എം. സുഹറാബി, ഡോ. കെ. വി. തോമസ്‌, എന്‍. കെ. എ. ലത്തീഫ് എന്നിവര്‍ അര്‍ഹരായി. കെ. പി. സുധീര, ഡോ. എം. എസ്. മുരളീധരന്‍, ശാഹുല്‍ വാടാനപ്പള്ളി, കാതിയാളം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്‌.

2011 ഒക്ടോബര്‍ 3 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഷാ സംഗമത്തില്‍ കേന്ദ്ര ഭക്ഷ്യ – പൊതു വിതരണ മന്ത്രിയും ഗ്രന്ഥകാരനുമായ പ്രൊഫ. കെ. വി. തോമസ്‌ ജേതാക്കള്‍ക്ക്‌ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.

പി. എ. സീതി മാസ്റ്റര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ അഡ്വ. കെ. എ. ജലീല്‍ അദ്ധ്യക്ഷന്‍ ആയിരിക്കും. കെ. പി. ധന പാലന്‍ എം. പി., കൊച്ചി നഗര സഭ ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി. എന്നിവര്‍ ജേതാക്കള്‍ക്ക്‌ പൊന്നാട അണിയിക്കും. പ്രൊഫ. എം. തോമസ്‌ മാത്യു, എം. വി. ബെന്നി, ജോണ്‍ ഫെര്‍ണാണ്ടസ്, അബ്ദുല്ല മട്ടാഞ്ചേരി, എച്ച്. ഇ. മുഹമ്മദ്‌ ബാബുസേട്ട്, കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ്‌ ചാപ്റ്റര്‍ പ്രസിഡണ്ട് കെ. എ. ജബ്ബാരി, അഡ്വ. പി. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജാമണിക്ക് ബാബുരാജ് പുരസ്കാരം

September 21st, 2011

c-rajamani-epathram

കോഴിക്കോട് : മാപ്പിള സംഗീത അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ സി. രാജാമണി എം. എസ്. ബാബുരാജ് പുരസ്കാരം കരസ്ഥമാക്കി. നടിയും നര്‍ത്തകിയുമായ ഭാമയ്ക്കാണ് അന്തരിച്ച നടി മോനിഷയുടെ പേരിലുള്ള പുരസ്കാരം. ജി. ദേവരാജന്‍ പുരസ്കാരം ഗായകന്‍ വി. ടി. മുരളിക്കും മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗാന രചയിതാവ് കെ. സി. അബൂബക്കറിനും ലഭിച്ചതായി അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. കെ. വെള്ളായി അറിയിച്ചു. പുതുമുഖ നടി തൃശൂര്‍ കൃപയ്ക്ക് യുവ കലാ പ്രതിഭാ പുരസ്കാരം ലഭിക്കും.

സെപ്റ്റംബര്‍ 25ന് അക്കാദമിയുടെ 19ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്‌ അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. പുരസ്കാരങ്ങള്‍ സമ്മാനിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌

September 18th, 2011

Kerala-State-Lottery-Onam-Bumper-epathram

കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്‌. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ്‌ (42) എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ്‌ എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ്‌ ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.

ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 2310181920»|

« Previous Page« Previous « കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു
Next »Next Page » മകരജ്യോതി: മുന്‍കരുതല്‍ വേണമെന്നു കമ്മിഷന്‍ »



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine