
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ് പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.
മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.
ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.





ഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.
























