ചാവക്കാട് ഹാർബർ വരുന്നു

September 18th, 2021

chavakkad-harbour-fishing-boat-ePathram
തൃശ്ശൂര്‍ : ചാവക്കാട് മുനക്കക്കടവിലെ ഫിഷ് ലാന്‍റിംഗ് സെൻ്റർ, ഹാർബർ ആക്കി ഉയര്‍ത്തുന്നു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ഗുരുവായൂര്‍ എം. എൽ. എ. എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെന്‍റര്‍ 88 സെൻ്റ് സ്ഥല ത്താണ് പ്രവർത്തിക്കുന്നത്. ഇത് ഹാര്‍ബര്‍ ആക്കി ഉയർത്തണം എങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. അതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം ഉടമകളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുഭാവ പൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും.

അഞ്ഞൂറില്‍ അധികം മത്സ്യ ത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപ ജീവന മാർഗ്ഗവും ആയിരത്തിൽ അധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന മുനക്ക ക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കി മാറ്റുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്ന തിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററി നോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽ ഭിത്തികളുടേയും പുലി മുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തി യാക്കും.

രാത്രിയിലെ അനധികൃത മീൻ പിടുത്തത്തിനും നിയമ വിരുദ്ധമായി ബോട്ടുകൾ കെട്ടി ഇടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എം. എൽ. എ. നിർദ്ദേശം നൽകി.

എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മജു ജോസ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സി ക്യൂട്ടിവ് എൻജിനീയർ പി. വി. പാവന, എ. ഇ. മാരായ കെ. സി. രമ്യ, എം. കെ. സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ കെ. വി. അഷറഫ്, കെ. എം. അബ്ദുൾ ലത്തീഫ്, പി. കെ. ബഷീർ, സി. കെ. ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.

* പബ്ലിക്ക് റിലേഷന്‍ 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരുമായും മത നേതാക്കളുമായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കുവാനും സ്വീകരിക്കുവാനും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്നതിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മതപണ്ഡിതരുമായും മുസ്ലിം മത നേതാക്കളുമായും വീഡിയോ കോൺഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളി കളി ലെയും ഈദ് ഗാഹുകളിലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

January 20th, 2019

write-with-a-ink-pen-ePathram

ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയപ്രകാശ് (ഓഡിറ്റർ), ജോഫി ചൊവ്വന്നൂർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

committee-2019-chavakkad-press-forum-ePathram

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്

വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും
Next »Next Page » കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine